ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു..; രോഹിത്തിന് അര്‍ധ സെഞ്ച്വറി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുത്തു. രോഹിത്ത് ശര്‍മ അര്‍ധ സെഞ്ച്വറി നേടി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 30 ഓവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 91 റണ്‍സ് എടുത്തിട്ടുണ്ട്. രോഹിത് ശര്‍മ (52), മയങ്ക് അഗര്‍വാള്‍ (39).

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര (20) ഏകപക്ഷീയമായി സ്വന്തമാക്കിയ ഇന്ത്യ 120 പോയന്റുമായി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതാണ്. രോഹിത് ശര്‍മ ഇന്ത്യയ്ക്കായി ടെസ്റ്റില്‍ ആദ്യമായി ഓപ്പണിങ് സ്ഥാനത്ത് ഇറങ്ങുമെന്ന പ്രത്യേകതയുമുണ്ട്. വിന്‍ഡീസ് പരമ്പരയില്‍ കെ.എല്‍. രാഹുല്‍ നിരാശപ്പെടുത്തിയതോടെയാണ് രോഹിത്തിന് നറുക്ക് വീണത്. ഋഷഭ് പന്തിനു പകരം വൃദ്ധിമാന്‍ സാഹയും ടീമിലെത്തി.

SHARE