പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റോഡരികില്‍ വച്ച് പീഡിപ്പിച്ചു

നെയ്യാറ്റിന്‍കര അമരവിളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതിയെ പിടികൂടി. ഉദിയന്‍ കുളങ്ങര സ്വദേശി അനുവിനെയാണ് പൊലീസ് പിടികൂടിയത്. നാടോടി പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.

റോഡരികില്‍ വഴിയോരകച്ചവടം ചെയ്യുന്ന ആന്ധ്രയില്‍ നിന്നുള്ള നാടോടി സംഘത്തിലെ കുട്ടിയാണ് പീഡനത്തിരിയായത്. ഇന്നലെ രാത്രി പതിനൊന്നരയോടെ സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തിയ ഇയാള്‍ കുട്ടിയെ ടെന്റിന് സമീപത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് എത്തിയ ബന്ധുക്കളാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

search: girl raped neyyattinkara crime kerala

SHARE