രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് തിരികെ വന്നത് വെറുതെ പോകാനല്ല; 10 ദിവസം കൊണ്ട് സാഹോ നേടിയത് 400 കോടി

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് വെള്ളിത്തിരയിലേക്ക് വന്നത് വെറുതെയല്ലെന്ന് തെളിയിക്കുന്നതാണ് സാഹോയുടെ ഏറ്റവും ഒടുവിലെ കളക്ഷന്‍ റിപ്പോര്‍ട്ട്.
ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്ന സാഹോ 400 കോടി ക്ലബില്‍ ഇടംനേടി; അതും വെറും പത്ത് ദിവസത്തിനുള്ളില്‍. പ്രഭാസിന്റെ താരമൂല്യം ഒരിക്കല്‍ കൂടി വ്യക്തമാക്കിയ സാഹോ പത്ത് ദിവസം കൊണ്ട് നാനൂറ് കോടി ക്ലബില്‍ ഇടംനേടിയെങ്കില്‍ അത് പ്രഭാസ് എഫക്ട് ഒന്നുകൊണ്ട് മാത്രമാണ്. ബോളിവുഡില്‍ ഉള്‍പ്പെടെ വന്‍ കളക്ഷന്‍ വേട്ട തുടരുന്ന സാഹോ ഇനി തകര്‍ക്കാനിരിക്കുന്ന റെക്കോഡേതെന്ന ചിന്തയിലാണ് ആരാധകര്‍. ഇന്ത്യന്‍ സിനിമാ രംഗത്ത് പകരം വെക്കാനില്ലാത്ത അഭിനേതാവായി പ്രഭാസ് മാറുകയാണ് ഹിറ്റ് ചിത്രമായ സാഹോയിലൂടെ. ബോക്‌സ് ഓഫീസിലെ കളക്ഷന്‍ വേട്ടയില്‍ താരത്തിന്റെ ആരാധകരെയും ഏറെ സന്തോഷിപ്പിക്കുന്നുണ്ട്.
ചിത്രം പ്രഖ്യാപിച്ച നാള്‍ മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ കളക്ഷന്‍ റെക്കോഡുകളാണ് ഇപ്പോഴത്തെ ചൂടേറിയ സംസാര വിഷയം. പ്രഭാസ് എന്ന പകരം വെക്കാനാകാത്ത നടന്റെ അഭിനയ മികവിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ചിത്രം സ്വന്തമാക്കിയ കളക്ഷന്‍ റെക്കോഡ്. ബോളിവുഡില്‍ നൂറുകോടി ക്ലബില്‍ ഇടംനേടുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇനി സാഹോയും ഉണ്ടാകും.മറ്റു ഭാഷകളിലും ഓവര്‍സീസിലും പ്രഭാസിന്റെ സ്വന്തം സാഹോ മികച്ച മുന്നേറ്റമാണ് കാഴ്ച്ച വെക്കുന്നത്.
രണ്ടുദിവസം കൊണ്ട് പുഷ്പം പോലെ 205 കോടി കരസ്ഥമാക്കിയ ചിത്രമാണ് സാഹോ . എന്തിനേറെ പറയണം റിലീസ് ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മൂന്നാം ചിത്രമെന്ന റെക്കോഡും പ്രഭാസിന്റെ സാഹോ സ്വന്തമാക്കി. സുജീത്ത് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രം വന്‍ ഹിറ്റായതില്‍ പ്രധന പങ്ക് വഹിച്ചത് പ്രഭാസിന്റെ താരമൂല്യം ഒന്നുമാത്രമാണെന്നാണ് സിനിമാ നിരൂപകരുടെ അഭിപ്രായം.ഒരു കിടുക്കാച്ചി എന്‍ട്രിയിലൂടെയുള്ള താരത്തിന്റെ ആ വരവ് ബോക്സ് ഓഫീസിലും പ്രതിഫലിച്ചുവെന്ന് പറയാം. ആക്ഷന്‍ സിനിമയെന്ന ഖ്യാതിയോടെയെത്തിയ സഹോയുടെ പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് . ബിഗ് ബജറ്റ് ചിത്രത്തിന്റെ സാങ്കേതിക മികവും എടുത്തുപറയേണ്ട കാര്യമാണ്. കോടികള്‍ മുടക്കി നിര്‍മ്മിച്ച ചിത്രത്തിനായി കൂടുതല്‍ തുകയും ചെലവഴിച്ചത് സാങ്കേതിക മികവിനാണ്.
റെക്കോഡുകള്‍ വാരിക്കൂട്ടിയ പ്രഭാസിന്റെ ആദ്യചിത്രമായ ബാഹുബലിയില്‍ കണ്ട പ്രഭാസിനെയല്ല ആരാധകര്‍ സാഹോയില്‍ കണ്ടതെന്ന് നിസംശയം പറയാം. തികച്ചും വ്യത്യസ്തമായ മാറ്റങ്ങളോടെയാണ് പ്രഭാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. വ്യത്യസ്തമയ ഭാവമാറ്റങ്ങളോടെയായിരുന്നു താരത്തിന്റെ അഭിനയം. ആരാധകരെ നിരാശരാക്കാതെ സസ്‌പെന്‍സ്,ആക്ഷന്‍, ട്വിസ്റ്റ് എല്ലാം കൂട്ടിയിണക്കിയ അത്യുഗ്രന്‍ പ്രഭാസ് ചിത്രം. തിയറ്ററിലെത്തിയവരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന മാസ് ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ് . ബാഹുബലിയെ അപേക്ഷിച്ച്് ഏറെ കായികക്ഷമത ആവശ്യമുളള ചിത്രത്തിനായി പ്രഭാസ് നടത്തിയ കഠിനാധ്വാനവും ചിത്രത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ മികവിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയാറുള്ള താരമാണ് പ്രഭാസെന്നതിനുള്ള ഉദാഹരണമാണ് സാഹോ.
നഗരത്തില്‍ നടക്കുന്ന വലിയ സ്വര്‍ണക്കവര്‍ച്ചയെ തുടര്‍ന്ന് നടക്കുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം.ചിത്രത്തില്‍ ഇന്റലിജന്‍ന്‍സ് അണ്ടര്‍ കവര്‍ പോലീസ് ഓഫീസര്‍ വേഷത്തില്‍ പ്രഭാസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയായി ശ്രദ്ധ കപൂറും പ്രത്യക്ഷപ്പെടുന്നു. അഭിനേതാക്കള്‍ തങ്ങള്‍ക്ക് ലഭിച്ച വേഷം മനോഹരമായി കൈകാര്യം ചെയ്ത ആക്ഷന്‍ ചിത്രത്തിന്റെ മറ്റൊരു പ്രധാന ഘടകം പ്രഭാസ്- ശ്രദ്ധ കപൂര്‍ താരജോഡികളുടെ കെമിസ്ട്രിയാണ്. റൊമാന്റിക് നായികയില്‍ നിന്നും ആക്ഷന്‍ നായികയിലേക്കുള്ള മാറ്റം ശ്രദ്ധ കപൂര്‍ വളരെ ഭദ്രമായി ചെയ്തപ്പോള്‍ പ്രഭാസ്- ശ്രദ്ധാ കപൂര്‍ കൂട്ടുകെട്ട് ചിത്രത്തിന്റെ പ്രധാന വിജയഘടകമായി.ആക്ഷന്‍ പോലെ തന്നെ പ്രണയ രംഗങ്ങളിലും ഈ കെമിസ്ട്രി വര്‍ക്ക്ഔട്ട് ചെയ്യ്തിട്ടുണ്ട്. സാഹോയിലൂടെ മികച്ച നായിക-നായക കഥാപാത്രങ്ങളായി മാറുകയാണ് പ്രഭാസും ശ്രദ്ധ കപൂറുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

Similar Articles

Comments

Advertismentspot_img

Most Popular