കെ എല്‍ രാഹുലിനെ പരിഹസിച്ച് ആരാധകര്‍

കിംഗ്സ്റ്റണ്‍: ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിനെ പരിഹസിച്ച് ക്രിക്കറ്റ് ആരാധകര്‍. കെ എല്‍ രാഹുലിന് നല്ല കാലമല്ല ഇപ്പോള്‍. കഴിഞ്ഞ 11 ടെസ്റ്റുകളില്‍ നിന്നായി ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ രാഹുലിനായിട്ടില്ല. ക്യാപ്റ്റന്‍ വിരാട് കോലിയുടെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് രാഹുല്‍ ടീമില്‍ നിലനിന്നുപോവുന്നതെന്നുള്ള സംസാരം ഇപ്പൊഴേ ഉണ്ട്.

അവസാന വര്‍ഷം ഇംഗ്ലണ്ടിനെതിരെ ഓവലിലാണ് രാഹുല്‍ അവസാനമായ ഒരു സെഞ്ചുറി നേടിയത്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ രണ്ട് ടെസ്റ്റിലും പരാജയപ്പെട്ടു. ആദ്യ ടെസ്റ്റില്‍ മികച്ച തുടക്കം നേടിയ ശേഷമാണ് പുറത്തായത്.

എന്നാല്‍ ജമൈക്കയില്‍ രണ്ട് ഇന്നിങ്സിലും പൂര്‍ണമായും പരാജയപ്പെട്ടു. ഇതോടെ താരത്തിനെതിരെ ട്രോളുമായി ഇറങ്ങിയിരിക്കുകാണ് ക്രിക്കറ്റ് ആരാധകര്‍.

Similar Articles

Comments

Advertisment

Most Popular

നിരീക്ഷണത്തില്‍ കഴിയുന്നവരോട് അടുത്തിടപഴകിയശേഷം വീട്ടുകാര്‍ മറ്റുവീടുകള്‍ സന്ദര്‍ശിക്കുന്നു

കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി വീടുകളില്‍ നിരീക്ഷണം നിര്‍ദേശിച്ചവര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതിനായി ബൈക്ക്...

വാറങ്കലില്‍ കൂട്ടക്കൊലയില്‍ നിര്‍ണായക വഴിത്തിരിവ്; ഒരു കൊല മറയ്ക്കാന്‍ കൊന്നുതള്ളിയത് ഒന്‍പത് പേരെ

വാറങ്കല്‍ തെലങ്കാനയിലെ വാറങ്കലില്‍ ഒരു കുടുംബത്തിലെ ആറു പേരടക്കം ഒമ്പത് പേരെ കൊന്നു കിണറ്റില്‍ തള്ളിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഒരു കൊലപാതകം മറയ്ക്കാനാണ് മുഖ്യപ്രതി സഞ്ജയ് കുമാര്‍ യാദവ് ഒമ്പതു പേരെ...

മദ്യവില്‍പന ; ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ എത്താന്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ്

കോട്ടയം : മദ്യവില്‍പന ബുധനാഴ്ച കഴിഞ്ഞ് ആരംഭിക്കാനിരിക്കെ ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ എത്താന്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് വഴി നിര്‍ദേശം. എസ്എംഎസ് വഴി മദ്യം വാങ്ങാന്‍ ബുക്ക് ചെയ്തവര്‍ക്കാണ് എത്തേണ്ട ഔട്ട്‌ലെറ്റിന്റെ വിശദാംശങ്ങള്‍...