31 വര്‍ഷങ്ങള്‍ക്കു ശേഷം ‘തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണന്‍ വീണ്ടും!

നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂര്‍ ഭാഷ സംസാരിച്ച് മോഹന്‍ലാല്‍. മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ പറഞ്ഞപ്പോഴൊക്കെ അത് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റെ തൃശൂര്‍ ഭാഷയിലെ സംഭാഷണം മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ വീണ്ടും തൃശൂര്‍ ഭാഷയുമായി എത്തുകയാണ് മോഹന്‍ലാല്‍. ഇട്ടിമാണി എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാല്‍ തൃശൂര്‍ ഭാഷയില്‍ സംസാരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

‘തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണന് ശേഷം ‘ഇട്ടിമാണി’ എന്ന തൃശൂര്‍ക്കാരനായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന’. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ‘ഇട്ടി മാണി’ നവാഗതരായ ജിബി ജോജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.

ജോണി ആന്റണി, ഹരീഷ് കണാരന്‍, സലീം കുമാര്‍, അരിസ്റ്റോ സുരേഷ്, ഹണി റോസ്, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. പുലിമുരുകന്‍, ഒടിയന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഇട്ടിമാണിയുടെ ഛായാഗ്രഹകന്‍. പ്രസന്ന മാസ്റ്ററാണ് കോറിയോഗ്രാഫി.

SHARE