ഓണക്കാല തിരക്ക് : റെയില്‍വേ അധിക സര്‍വീസുകള്‍ നടത്തും

മംഗളൂരു: ഓണക്കാലത്ത് റെയില്‍വേ അധിക സര്‍വീസുകള്‍ നടത്തും. തിരക്കു പരിഗണിച്ചാണ് റെയ്ല്‍വേയുടെ നടപടി. ഈ ട്രെയിനുകളില്‍ ടിക്കറ്റ് റിസര്‍വേഷനും ആരംഭിച്ചു. തിരുവനന്തപുരം-മംഗളൂരു റൂട്ടിലും ചെന്നൈ സെന്‍ട്രലില്‍ നിന്ന് കൊച്ചുവേളി, എറണാകുളം ജംക്ഷന്‍ എന്നീ റൂട്ടുകളിലുമാണ് സര്‍വീസ്.

തിരുവനന്തപുരം-മംഗളൂരു ജംക്ഷന്‍-തിരുവനന്തപുരം

തിരുവനന്തപുരത്തു നിന്ന് 9, 11 തീയതികളില്‍ വൈകിട്ട് 6.05നു പുറപ്പെടുന്ന 06095 നമ്പര്‍ എക്സ്പ്രസ് അടുത്ത ദിവസം രാവിലെ 7.30ന് മംഗളൂരു ജംക്ഷനിലെത്തും.

തിരികെ 10, 12 തീയതികളില്‍ ഉച്ചയ്ക്ക് 12.15ന് മംഗളൂരു ജംക്ഷനില്‍ നിന്നു പുറപ്പെടുന്ന 06096 നമ്പര്‍ ട്രെയിന്‍ അടുത്ത ദിവസം പുലര്‍ച്ചെ 3.05നു തിരുവനന്തപുരത്ത് എത്തും.

തിരുവനന്തപുരം, കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

ചെന്നൈ-കൊച്ചുവേളി

ചെന്നൈ സെന്‍ട്രലില്‍ നിന്ന് 9നു വൈകിട്ട് 7 നു പുറപ്പെടുന്ന 06075 നമ്പര്‍ എക്സ്പ്രസ് അടുത്ത ദിവസം ഉച്ചയ്ക്ക് 1.15ന് കൊച്ചുവേളിയിലെത്തും. തിരികെ 10ന് വൈകിട്ട് 6.05ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെടുന്ന 06076 നമ്പര്‍ ട്രെയിന്‍ അടുത്ത ദിവസം രാവിലെ 11.20ന് ചെന്നൈ സെന്‍ട്രലില്‍ എത്തും.

കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, ശാസ്താംകോട്ട, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

ചെന്നൈ-കൊച്ചുവേളി

ചെന്നൈ സെന്‍ട്രലില്‍ നിന്ന് 10നു ഉച്ച കഴിഞ്ഞ് 3ന് പുറപ്പെടുന്ന 06097 നമ്പര്‍ എക്സ്പ്രസ് അടുത്ത ദിവസം രാവിലെ 9.05ന് കൊച്ചുവേളിയിലെത്തും. തിരികെ 11ന് ഉച്ചയ്ക്ക് 12.40ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെടുന്ന 06098 നമ്പര്‍ ട്രെയിന്‍ അടുത്ത ദിവസം രാവിലെ 5.25 ചെന്നൈ സെന്‍ട്രലില്‍ എത്തും

കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

ചെന്നൈ-എറണാകുളം

ചെന്നൈ സെന്‍ട്രലില്‍ നിന്ന് 11നു വൈകിട്ട് 7 നു പുറപ്പെടുന്ന 06077 നമ്പര്‍ എക്സ്പ്രസ് അടുത്ത ദിവസം രാവിലെ 8.45ന് എറണാകുളം ജംക്ഷനിലെത്തും.

തിരികെ 12ന് വൈകിട്ട് 5.15ന് എറണാകുളം ജംക്ഷനില്‍ നിന്നു പുറപ്പെടുന്ന 06078 നമ്പര്‍ ട്രെയിന്‍ അടുത്ത ദിവസം രാവിലെ 5.30ന് ചെന്നൈ സെന്‍ട്രലില്‍ എത്തും.

BTM AD

Similar Articles

Comments

Advertisment

Most Popular

കോട്ടയം ജില്ലയിൽ ഇന്ന് മൂന്നു പേര്‍ക്ക് കൂടി കോവിഡ്; വിശദ വിവരങ്ങൾ

കോട്ടയം ജില്ലയില്‍ ഇന്ന് ( ജൂലൈ 7) മൂന്നു പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. രണ്ടു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നുമാണ് എത്തിയത്. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോട്ടയം...

24 മണിക്കൂറിനകം പരിശോധിച്ചത്7516 സാംപിളുകള്‍; ഉറവിടം അറിയാത്ത 15 കേസുകള്‍

സംസ്ഥാനത്ത് 24 മണിക്കൂറിനകം 7516 സാംപിളുകള്‍ പരിശോധിച്ചു. 1,86,576 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 378 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3034 പേരാണ് ആശുപത്രികളിലുള്ളത്. സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചിരിക്കുന്നത്. 111...

ഇന്ന് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ച ജില്ല മലപ്പുറം; രണ്ടാമത് തിരുവനന്തപുരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 111 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പേര്‍ 157 വിദേശത്ത്...