ഡ്രൈവിങ്ങിനിടെ മൊബൈല്‍ കയ്യിലെടുക്കരുത്; ബ്ലൂ ടൂത്ത് വഴി കോള്‍ ചെയ്താല്‍ പിടി വീഴുമോ..?

ഡ്രൈവിങ്ങിനിടെ ബ്ലൂ ടൂത്ത് ഉപയോഗിച്ച് സംസാരിക്കുന്നത് കുറ്റകരമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ച് കയ്യില്‍ പിടിച്ച് ഉപയോഗിക്കുന്ന വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്കാണ് വിലക്കുള്ളത്. അപകടകരമായി വാഹനമോടിക്കുന്നത് സംബന്ധിച്ച 184-ാം വകുപ്പിലാണ് (അനുബന്ധം-സി) ഈ ഭേദഗതിയുള്ളത്.

ആധുനിക സൗകര്യങ്ങളോടെ ഇറങ്ങുന്ന കാറുകളില്‍ ഫോണിലെ ബ്ലുടൂത്ത് കാറിലെ സ്പീക്കറുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നതാണ്. വാഹനം ഓടിക്കുന്നതിനിടയില്‍ അത്യാവശ്യ കോളുകള്‍ എടുക്കേണ്ടി വന്നാല്‍ കാതില്‍ ചേര്‍ത്ത് പിടിച്ച് സംസാരിക്കേണ്ട എന്നതാണ് ഇതിന്റെ ഗുണം.

ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ വര്‍ധിപ്പിച്ചുള്ള മോട്ടോര്‍ വാഹന നിയമഭേദഗതി സംസ്ഥാനത്ത് ഇന്ന് മുതല് നിലവില്‍ വന്നതോടെയാണ് ബോധവത്കരണം ഊര്‍ജിതമായി നടത്തുന്നത്. മദ്യപിച്ച് വാഹനമോടിച്ചാലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലും പതിനായിരം രൂപ വീതമാണ് പിഴ. മദ്യപിച്ച് വാഹനമോടിക്കുന്നത് ആവര്‍ത്തിച്ചാല്‍ 15,000 രൂപ വരെയാണ് പിഴ. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ പിതാവിന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. ട്രാഫിക് സിഗ്‌നലിലെ ചുവപ്പ് മറികടന്നാല്‍ പതിനായിരം രൂപ നല്‍കേണ്ടി വരും.

Similar Articles

Comments

Advertismentspot_img

Most Popular