സിദ്ധാര്‍ത്ഥ് ഭരതന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം…

സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍ വിവാഹിതനായി. സിദ്ധാര്‍ഥിന്റെ രണ്ടാം വിവാഹമാണിത്. വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വച്ചായിരുന്നു വിവാഹം. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

2009ല്‍ ആയിരുന്നു സിദ്ധാര്‍ഥിന്റെ ആദ്യ വിവാഹം. ജഗതി ശ്രീകുമാറിന്റെ അനന്തരവള്‍ കൂടിയായ അഞ്ജു എം ദാസ് ആയിരുന്നു ആദ്യ ഭാര്യ. 2012ലാണ് ഈ ബന്ധം വേര്‍പിരിഞ്ഞത്. നടി മഞ്ജു പിള്ളയാണ് ഇന്‍സ്റ്റഗ്രാമിലൂടെ നവദമ്പതികളുടെ ചിത്രങ്ങള്‍ പങ്കുവച്ചത്.

അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനായ സിദ്ധാര്‍ഥ് 2002ലാണ് സിനിമയിലെത്തുന്നത്. കമല്‍ സംവിധാനം ചെയ്ത ‘നമ്മളി’ല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനേതാവായിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷം 2012ല്‍ അദ്ദേഹം ആദ്യ സിനിമ സംവിധാനം ചെയ്തു. അച്ഛന്‍ ഭരതന്‍ 1981ല്‍ സംവിധാനം ചെയ്ത ‘നിദ്ര’യുടെ റീമേക്ക് ആയിരുന്നു ഇത്. ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.

SHARE