മലയാളി ഷാര്‍ജയില്‍ മരിച്ച നിലയില്‍

ഷാര്‍ജ: തിരുവനന്തപുരം സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു. വര്‍ക്കല കവലയൂര്‍ സ്വദേശി ലിബു(50)വാണ് അന്തരിച്ചത്. രാവിലെ ഉറക്കം എണീക്കാത്തതിനെ തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ വിളിച്ചപ്പോള്‍ മരിച്ച നിലയിലായിരുന്നു.

റൊമാന വാട്ടര്‍ ജീവനക്കാരനായിരുന്ന ലിബു, അക്കാഫ് വൊളന്റിയര്‍ ഗ്രൂപ്പ് സജീവ പ്രവര്‍ത്തകനായിരുന്നു.

ഹൃദ്രോഗിയായിരുന്ന ലിബു, ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഡിസംബറില്‍ നാട്ടില്‍ ചെന്ന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചിരുന്നു. കുവൈത്തി ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും. ഹണിയാണ് ഭാര്യ. ഒരു മകളുണ്ട്.

BTM AD

Similar Articles

Comments

Advertisment

Most Popular

ഏറ്റുമുട്ടാന്‍ പൊലീസ് വരുന്ന വിവരം നേരെത്തെ ലഭിച്ചു; മൃതദേഹങ്ങള്‍ കത്തിക്കാന്‍ തീരുമാനിച്ചു; പക്ഷേ സമയം കിട്ടിയില്ല

ന്യൂഡല്‍ഹി: പോലീസ് വീട്ടില്‍ പരിശോധനയ്ക്ക് വരുന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിരുന്നതായി കൊടുംകുറ്റവാളി വികാസ് ദുബെ. പോലീസിലെ ചിലരാണ് ഈ വിവരം ചോര്‍ത്തി നല്‍കിയതെന്നും ദുബെ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ഏറ്റുമുട്ടലിന് തയ്യാറായാണ് പോലീസ് സംഘം...

റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് രോഗം പിടിപെട്ടാല്‍ ചികിത്സിച്ച് ഭേദപ്പെടുത്തുക പ്രയാസം; കരുതലുണ്ടാകണം

തിരുവനന്തപുരം: റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് വേഗത്തില്‍ കോവിഡ് പിടിപെടാന്‍ സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് രോഗം പിടിപെട്ടാല്‍ ചികിത്സിച്ച് ഭേദപ്പെടുത്തുക പ്രയാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരുടെ കാര്യത്തില്‍ നല്ല കരുതലുണ്ടാകണം....

സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കും; ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: തിരുനവനന്തപുരം സ്വര്‍ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കും. അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ദേശീയ അന്വേഷണ ഏജന്‍സികളുടെ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന്...