ഞാന്‍ ഒരാളുടെ അഭിനയം കണ്ട് മറന്നുനിന്നുപോയിട്ടുണ്ടെങ്കില്‍ അത് മഞ്ജു വാര്യരുടേതാണ്…ധനുഷ്

മഞ്ജു വാര്യര്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് അസുരന്‍ . ധനുഷ് ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിലെ മഞ്ജു വാര്യരുടെ അഭിനയത്തെ കുറിച്ച് പറയുകയാണ് ധനുഷ്.
മഞ്ജു വാര്യര്‍ എന്റെ അടുത്ത സുഹൃത്താണ്. അവരുടെ ഒപ്പം അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഞാന്‍ ഒരാളുടെ അഭിനയം കണ്ട് മറന്നുനിന്നുപോയിട്ടുണ്ടെങ്കില്‍ അത് മഞ്ജു വാര്യരുടേതാണ്. ഷൂട്ട് ആക്ഷന്‍ തുടങ്ങുമ്പോള്‍ അവര്‍ എങ്ങനെയാണ് മാറുന്നത്. ക്യാമറ സ്വിച്ച് ഓഫ് ചെയ്താല്‍ അവര്‍ ചിരിച്ച് ആസ്വദിക്കുന്നത് കാണാം. അവര്‍ എതിര്‍വശത്ത് നിന്ന് ചെയ്യുമ്പോള്‍ അഭിനയിക്കുകയാണോ എന്ന് പോലും തോന്നില്ല- ധനുഷ് പറയുന്നു.

ധനുഷ് ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. രാജദേവര്‍ എന്ന അച്ഛന്‍ കഥാപാത്രമായും കാളി എന്ന മകന്‍ എന്ന കഥാപാത്രവുമായാണ് ധനുഷ് ചിത്രത്തിലുള്ളത്. മണിമേഖലൈ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത്

Similar Articles

Comments

Advertismentspot_img

Most Popular