നിതീഷ് ഭരദ്വാജ് വീണ്ടും ശ്രീകൃഷ്ണനായി എത്തുന്നു; ജന്മാഷ്ടമി നാളില്‍ പ്രഖ്യാപനം

ശ്രീകൃഷ്ണന്റെ വേഷത്തിലെത്തി രാജ്യത്തെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ നിതീഷ് ഭരദ്വാജ് വീണ്ടും അതേ വേഷത്തില്‍ എത്തുന്നു. ജന്‍മാഷ്ടമി നാളിലാണ് പുതിയ പ്രഖ്യാപനം. ചക്രവ്യൂഹ് എന്ന നാടകത്തിലാണ് നിതിഷ് ഭരദ്വാജ് ശ്രീകൃഷ്‌നാകുന്നത്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത മഹാഭാരതം പരമ്പര ആസ്പദമാക്കിയിട്ടുള്ളതാണ് നാടകം.

ദൂരദര്‍ശനിലെ പ്രേക്ഷകപ്രീതിയുള്ള പരമ്പരയായിരുന്നു മഹാഭാരത്. 1988 മുതല്‍ 1990 വരെയായിരുന്നു മഹാഭാരത് സംപ്രേഷണം ചെയ്തത്. പരമ്പരയില്‍ ഭഗവാന്‍ ശ്രീകൃഷ്ണനായി വേഷമിട്ടത് നിതീഷ് ഭരദ്വാജ് ആയിരുന്നു. ഇപ്പോള്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം നിതീഷ് ഭരദ്വാജ് വീണ്ടും ശ്രീകൃഷ്ണവേഷത്തിലെത്തുകയാണ്.

ചക്രവ്യൂഹ് എന്ന നാടകത്തിലാണ് നിതീഷ് ഭരദ്വാജ് ശ്രീകൃഷ്ണ വേഷത്തിലെത്തുന്നത്. അതുല്‍ സത്യ കൌശിക് ആണ് ചക്രവ്യൂഹ് സംവിധാനം ചെയ്യുന്നത്. ദില്ലിയിലായിരിക്കും നാടകം. മഹാഭാരതത്തിലെ കഥകള്‍ ഇപ്പോഴും പ്രസക്തമാണെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്ന് നിതിഷ് ഭരദ്വാജ് പറയുന്നു.

BTM AD

Similar Articles

Comments

Advertisment

Most Popular

ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ആരംഭിച്ചു

ദുബായ്: ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ആരംഭിച്ചു. ജൂലൈ 12 മുതൽ 26 വരെയുള്ള ദിവസങ്ങളിലേക്കുള്ള വിമാനങ്ങൾക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആണ് ആരംഭിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് അതിന്റെ...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്ക് കോവിഡ് I COVID PATHANAMTHITTA

പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയിലുളള ഏഴു പേര്‍ രോഗമുക്തരായി. 1) ജൂണ്‍ 23 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ അടൂര്‍, പന്നിവിഴ സ്വദേശിയായ 23 വയസുകാരന്‍. 2)ജൂണ്‍ 24 ന്...

ഇന്ന് കൊല്ലം ജില്ലയില്‍ 10 പേര്‍ക്ക് കോവിഡ്; 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇന്ന് (JULY 9) കൊല്ലം ജില്ലക്കാരായ 10 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാൾ തെലങ്കാനയിൽ നിന്നെത്തിയ ആളുമാണ്. 5 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന്...