പൃഥ്വിയ്ക്ക് വിഷാദരോഗമെന്ന് വെളിപ്പെടുത്തല്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് വിഷാദ രോഗമെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവിയെന്ന് വാഴ്ത്തപ്പെട്ട താരമായിരുന്നു പൃഥ്വി. വിന്‍ഡീസിനെതിരെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടി തകര്‍പ്പനായിട്ടാണ് ഷാ തുടങ്ങിയത്. പിന്നാലെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടെങ്കിലും പരിക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി. അടുത്തിടെയാണ് ഉത്തേജകമരുന്നിന്റെ അംശം ശരീരത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിടിക്കപ്പെടുന്നത്. പിന്നാലെ എട്ട് മാസത്തെ വിലക്കും താരത്തിന് ഏര്‍പ്പെടുത്തി.
ഇപ്പോഴിതാ മറ്റൊരു വാര്‍ത്തകൂടി പുറത്തുവരുന്നു. യുവതാരത്തിന് വിഷാദരോഗമാണെന്ന് പുറത്തുവരുന്ന വിവരങ്ങള്‍. തന്നെ കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളില്‍ അസ്വസ്ഥനായ താരം കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ടിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതുകൊണ്ടുതന്നെ വിലക്ക് തീരുംവരെ നാട്ടില്‍ നിന്ന് മാറി നില്‍ക്കാനാണ് താരത്തിന്റെ തീരുമാനം. പൃഥ്വി ഷാ ഇംഗ്ലണ്ടിലേക്ക് പോവുമെന്നാണ് അറിയുന്നത്.
ചുമയ്ക്കുള്ള മരുന്ന് കൂടുതലായി ഉപയോഗിച്ചതാണ് പ്രശ്‌നമായതെന്ന് പൃഥ്വി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ബിസിസിഐക്ക് ബോധ്യപ്പെടുകയും ചെയ്തു. ചുമയ്ക്കുള്ള മരുന്നില്‍ അടങ്ങിയ ടെര്‍ബറ്റലൈനിന്റെ അംശമാണ് പൃഥ്വിയുടെ മൂത്രസാംപിളില്‍ നിന്ന് കണ്ടെത്തിയത്. ചുമയ്ക്കുള്ള മരുന്ന് ഉപയോഗിച്ചിരുന്നുവെന്നും പൃഥ്വി പറഞ്ഞിരുന്നു.

BTM AD

Similar Articles

Comments

Advertisment

Most Popular

കോട്ടയം ജില്ലയിൽ ഇന്ന് മൂന്നു പേര്‍ക്ക് കൂടി കോവിഡ്; വിശദ വിവരങ്ങൾ

കോട്ടയം ജില്ലയില്‍ ഇന്ന് ( ജൂലൈ 7) മൂന്നു പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. രണ്ടു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നുമാണ് എത്തിയത്. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോട്ടയം...

24 മണിക്കൂറിനകം പരിശോധിച്ചത്7516 സാംപിളുകള്‍; ഉറവിടം അറിയാത്ത 15 കേസുകള്‍

സംസ്ഥാനത്ത് 24 മണിക്കൂറിനകം 7516 സാംപിളുകള്‍ പരിശോധിച്ചു. 1,86,576 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 378 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3034 പേരാണ് ആശുപത്രികളിലുള്ളത്. സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചിരിക്കുന്നത്. 111...

ഇന്ന് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ച ജില്ല മലപ്പുറം; രണ്ടാമത് തിരുവനന്തപുരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 111 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പേര്‍ 157 വിദേശത്ത്...