5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട്​,മലപ്പുറം, കണ്ണൂര്‍,ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ജില്ലകലക്ടര്‍മാര്‍അവധി പ്രഖ്യാപിച്ചു. മലപ്പുറത്ത് പ്രഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍, മദ്രസകള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്.അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. കോഴിക്കോട്​ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്​ അവധിയായിരിക്കും.

വയനാട്ടില്‍അംഗന്‍ വാടികള്‍ക്കും അവധി ബാധകമാണ്‌. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂളുകള്‍ക്ക്‌ അവധി ബാധകമായിരിക്കില്ല.

ഇടുക്കിയില്‍പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെ ഉള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

Similar Articles

Comments

Advertismentspot_img

Most Popular