ആധാറില്‍ നിങ്ങളുടെ വിലാസം മാറ്റാന്‍ ഇനി രേഖകള്‍ ആവശ്യമില്ല

പെട്ടെന്ന് നിങ്ങള്‍ വീടുമാറേണ്ടി വന്നാല്‍ വിലാസം തെളിയിക്കാനുള്ള രേഖ ആവശ്യമില്ലാതെതന്നെ പുതിയ അഡ്രസ് അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യമാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഏര്‍പ്പെടുത്തിയിട്ടുള്ളത്.

വിലാസം സ്ഥിരീകരിക്കുന്നതിന് മറ്റൊരാളുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്. നിങ്ങള്‍ വിവാഹം കഴിക്കുകയോ, ജോലി സംബന്ധമായി വീടുമാറുകയോ ചെയ്യുമ്പോള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

വിലാസം പുതുക്കുന്നതിങ്ങനെ….

*താമസക്കാരനും വിലാസം വെരിഫൈ ചെയ്യുന്നയാളും ആധാറില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായിരിക്കണം.

*താമസക്കാരനും വിലാസം സ്ഥിരീകരിക്കുന്നയാള്‍ക്കും മൊബൈലില്‍ ഒടിപി ലഭിക്കും. ഇത് സൈറ്റില്‍ നല്‍കണം.

*വിലാസം സ്ഥിരീകരിക്കുന്നയാളുടെ പൂര്‍ണസമ്മതമുണ്ടെങ്കില്‍ മാത്രമെ ഇത് സാധ്യമാകൂ.

*യുഐഡിഎഐയുടെ വെബ്സൈറ്റില്‍ മൈ ആധാര്‍ ടാബില്‍ റിക്വസ്റ്റ് ആധാര്‍ വാലിഡേഷന്‍ ലെറ്റര്‍ ടാബ് സെലക്ട് ചെയ്ത് വിലാസം മാറ്റാം.

Similar Articles

Comments

Advertismentspot_img

Most Popular