ആറ് വയസ്സുകാരിയെ ശല്യം ചെയ്ത വാച്ച്മാന് എട്ടിന്റെ പണികിട്ടി…

ആറ് വയസ്സുകാരിയെ ശല്യം ചെയ്ത വാച്ച്മാനെ തല്ലി അവശനാക്കിയ ശേഷം നഗ്‌നനാക്കി തെരുവിലൂടെ നടത്തിച്ചു. മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയിലാണ് സംഭവം ഉണ്ടായത്. 22 വയസുള്ള വാച്ച്മാന്‍ ആറ് വയസ്സുള്ള കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.

നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. നിരവധി സ്ത്രീകള്‍ ഉള്‍പ്പെടെ പ്രതിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. നാട്ടുകാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയ വാച്ച്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു, പോക്‌സോയും മറ്റ് വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

തന്റെ മകളെ വാച്ച്മാന്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചുവെന്ന് കുട്ടിയുടെ അമ്മ പരാതി നല്‍കിയിട്ടുണ്ട്. ശനിയാഴ്ച ട്യൂഷന്‍ കഴിഞ്ഞ് വൈകുന്നേരം ആറ് മണിക്ക് വീട്ടിലേക്ക് തിരികെ വരുമ്പോഴാണ് പ്രതി മകളോട് മോശമായി പെരുമാറിയതെന്നും പരാതിയില്‍ പറയുന്നു, ഞായറാഴ്ചയാണ് കുട്ടിയുടെ അമ്മ പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.

SHARE