താരമായി മീനാക്ഷി; നിര്‍മാണം അച്ഛന്‍, സംവിധാനം ഇളയച്ഛന്‍…; പുതിയ ചിത്രത്തിന്റെ പൂജ നടന്നു; ചിത്രങ്ങള്‍ കാണാം..!!!

ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധായകനാവുന്ന ആദ്യ ചിത്രത്തിന്റെ പൂജ എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ നടന്നു. അനൂപിനൊപ്പം ദിലീപും മകള്‍ മീനാക്ഷിയും പൂജയ്ക്ക് എത്തിയിരുന്നു. ഇളയച്ഛന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ പൂജാചടങ്ങില്‍ താരമായത് മീനാക്ഷി ദിലീപാണ്.

അച്ഛന്റെയും മകളുടെയും ചുറ്റുമായിരുന്നു ക്യാമറാ കണ്ണുകള്‍. അനൂപിന്റെയും കുടുംബത്തിന്റെയുമൊപ്പം സെല്‍ഫിയെടുക്കുകയും മറ്റ് അതിഥികളോട് സംസാരിക്കുകയും ചെയ്യുന്ന മീനാക്ഷിയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം.

സഹോദരന്‍ സംവിധായകനാകുന്നതിനെ കുറിച്ച് ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘എഡിറ്റിങിലാണ് അനൂപ് ആദ്യം കൈവയ്ക്കുന്നത്. പിന്നീട് നിര്‍മാണം, വിതരണം എന്നീ മേഖലകളിലേയ്ക്ക് മാറി. പുതിയ ചുവടുവപ്പിന് എല്ലാ ആശംസകളും അനുഗ്രഹങ്ങളും വേണം. ഇതൊരു മാസ് എന്റര്‍ടെയ്‌നര്‍ സിനിമയായിരിക്കും. ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുനാണ് നായകന്‍. ബാക്കിയുള്ളവരെ പതിയെ പരിചയപ്പെടുത്താം.

ദിലീപേട്ടന്‍ അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് – അഭിനയിക്കണോ…? നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍… ഞാന്‍ അവസരം ചോദിക്കട്ടെ എന്നായിരുന്നു ദിലീപിന്റെ മറുപടി…

ഹരിശ്രീ അശോകന്‍, സാദിഖ്, നന്ദു പൊതുവാള്‍, ആല്‍വിന്‍ ആന്റണി എന്നിവരും പൂജ ചടങ്ങില്‍ പങ്കെടുത്തു. സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയിലാണ് അനൂപിന്റെ ആദ്യ ചിത്രം ഒരുങ്ങുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഈ സിനിമയുടെ നിര്‍മ്മാണം.

ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മിക്കുന്ന ഒന്‍പതാമത്തെ ചിത്രം ആണിത്. കട്ടപ്പനയിലെ ഋത്വിക് റോഷനാണ് ദിലീപ് അവസാനം നിര്‍മിച്ചത്.

SHARE