ലോകകപ്പ് ഫൈനല്‍: അമ്പയറിംഗ് അബദ്ധം; ധര്‍മസേനക്ക് ട്രോള്‍ മഴ

ലണ്ടന്‍: ലോകകപ്പ് ഫൈനലില്‍ അമ്പയറിംഗ് അബദ്ധങ്ങളെത്തുടര്‍ന്ന് ശ്രീലങ്കന്‍ അമ്പയറായ കുമാര്‍ ധര്‍മസേനക്ക് ട്രോള്‍ മഴ. ധര്‍മസേനയുടെ തീരുമാനങ്ങള്‍ റിവ്യൂവില്‍ തെറ്റാണെന്ന് തെളിഞ്ഞതോടെയാണ് ആരാധകര്‍ ധര്‍മസേനക്കെതിരെ രംഗത്തെത്തിയത്. ന്യൂസിലന്‍ഡ് ഓപ്പണര്‍ ഹെന്റി നിക്കോള്‍സിനെ ആദ്യം എല്‍ബിഡബ്ലിയും വിളിച്ച ധര്‍മസേനയുടെ തീരുമാനം ഡിആര്‍എസില്‍ തെറ്റാണെന്ന് തെളിഞ്ഞിരുന്നു.
നേരത്തെ സഹ ഓപ്പണറായ മാര്‍ട്ടിന്‍ ഗപ്ടിലിനെയും ഔട്ട് വിധിച്ചെങ്കിലും റിവ്യൂ ചെയ്തപ്പോള്‍ ഔട്ടല്ലെന്ന് വ്യക്തമായി. പിന്നീട് എല്‍ബിഡബ്ലിയുവിലൂടെ തന്നെ ഗപ്ടില്‍ ഔട്ടാവുകയും ചെയ്തു. കീവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ പിടികൂടിയെങ്കിലും ധര്‍മസേന ഔട്ട് അനുവദിച്ചില്ല. പിന്നീട് ഇംഗ്ലണ്ട് ഡീആര്‍എസ് എടുത്തതോടെ അത് ക്യാച്ചാണെന്ന് വ്യക്തമായി. വില്യംസണ്‍ പുറത്താവുകയും ചെയ്തു.
ഫൈനലില്‍ ധര്‍മസേനക്കൊപ്പം സഹ അമ്പയറായ ഇറാസ്മുസിനും പറ്റി അബദ്ധം. കീവീസിന്റെ മധ്യനിരയിലെ കരുത്തനായ റോസ് ടെയ്‌ലറെ ഇറാസ്മുസ് എല്‍ബിഡബ്ലിയും വിധിച്ചു. റിവ്യു നഷ്ടമായതിനാല്‍ ടെയ്‌ലര്‍ ക്രീസ് വിട്ടു. എന്നാല്‍ റീപ്ലേകളില്‍ പന്ത് വിക്കറ്റില്‍ കൊള്ളില്ലെന്നും ഇറാസ്മുസിന്റെ തീരുമാനം തെറ്റാണെന്നും വ്യക്തമായി.

Similar Articles

Comments

Advertismentspot_img

Most Popular