കസ്റ്റഡി മരണം; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗുരുതര പിഴവുകള്‍; വീണ്ടും പോസ്റ്റുമോര്‍ട്ടം വേണ്ടി വരും

കോട്ടയം: നെടുങ്കണ്ടം പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. പോലീസിനും ആര്‍ഡിഒയ്ക്കും ഇതു സംബന്ധിച്ച് നാളെ നിര്‍ദേശം നല്‍കുമെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണ കുറുപ്പ് പറഞ്ഞു.

നിലവിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൃത്യത ഇല്ലാത്തതും ഗുരുതരമായ പിഴവുകളും അടങ്ങിയതാണ്. ഗൗരവത്തോടെയുള്ളതായിരുന്നില്ല ആദ്യ റിപ്പോര്‍ട്ട്. ആന്തരിക അവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനക്ക് അയച്ചിട്ടില്ല. മുറിവുകളുടെ സ്വഭാവവും കാലപ്പഴക്കവും പരിശോധിക്കണമെങ്കില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടി വരുമെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്.

ഇതിനിടെ രാജ്കുമാറിന്റെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്ത് കാവല്‍ ഏര്‍പ്പെടുത്താനും പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലും പീരുമേട് സബ്ജയിലിലുമടക്കമുള്ള സ്ഥലങ്ങള്‍ ഇന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ സന്ദര്‍ശിക്കും.

SHARE