ചിത്രത്തിലെ നഗ്‌നരംഗം എങ്ങനെ ചിത്രീകരിച്ചുവെന്ന് വെളിപ്പെടുത്തി അമല പോള്‍

അമല പോള്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘ആടൈ’. ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. രത്‌നകുമാറിന്റെ സംവിധാനത്തിലൊരുക്കുന്ന ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഇപ്പോഴിതാ, ചിത്രത്തിലെ നഗ്‌നരംഗം എങ്ങനെ ചിത്രീകരിച്ചുയെന്ന് അമല തന്നെ പറയുന്നു:
‘പൂര്‍ണനഗ്‌നയായി അഭിനയിക്കുന്ന ഒരു രംഗമുണ്ട്. അതിന് പ്രത്യേകമായി ഒരു കോസ്റ്റിയൂം നല്‍കാമെന്ന് നിര്‍മാതാവ് എന്നോട് പറഞ്ഞു.
അതെക്കുറിച്ചൊന്നും വിഷമിക്കേണ്ടെന്ന് ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞു. പക്ഷേ ആ രംഗം ചിത്രീകരിക്കുന്ന ദിവസമെത്തിയപ്പോള്‍ എനിക്ക് വല്ലാത്ത ആശങ്ക തോന്നി.
അതോടൊപ്പം കടുത്ത മാനസിക സംഘര്‍ഷവും. സെറ്റില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നോര്‍ത്തപ്പോള്‍ ഞാന്‍ വല്ലാതായി.
15 ആളുകള്‍ മാത്രമേ ആ സമയത്ത് സെറ്റില്‍ ഉണ്ടായിരുന്നുള്ളൂ. അവരെ പൂര്‍ണമായി വിശ്വസിച്ചത് കൊണ്ടു മാത്രമാണ് ആ രംഗത്തില്‍ എനിക്ക് അഭിനയിക്കാന്‍ സാധിച്ചത്. സിനിമ ഇറങ്ങുന്നതിനും മുന്‍പ് തന്നെ മുന്‍ധാരണ വച്ച് വിമര്‍ശിക്കുന്നവരുണ്ട്. അവരെക്കുറിച്ച് എനിക്കൊന്നും പറയാനില്ല’.

SHARE