*പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് മുൻകൂർ ജാമ്യം*

ബിഹാർ സ്വദേശിനി നൽകിയ പീഡന കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചു. മുംബയ് ദിൻഡോഷി സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഒരു ആൾ ജാമ്യവും 25,000രൂപയും കോടതിയിൽ കെട്ടിവയ്ക്കണം. കൂടാതെ ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും ഒഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും നിർദ്ദേശമുണ്ട്. പൊലീസ് ആവശ്യപ്പെട്ടാൽ ഡി.എൻ.എ പരിശോധയ്ക്ക് തയ്യാറാകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

SHARE