സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ…..? ബിജു മേനോനും സംവൃതയും ഒന്നിക്കുന്നു..!!! തൊണ്ടിമുതലിന് ശേഷം സജീവ് പാഴൂര്‍

ബിജു മേനോനും സംവൃത സുനിലും പ്രധാനവേഷങ്ങളിലെത്തുന്ന കുടുംബ ചിത്രം സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ പുതിയ ടീസര്‍ റിലീസ് ചെയ്തു. സാധാരണക്കാരന്റെ ജീവിതം പറയുന്ന സിനിമയില്‍ വാര്‍ക്കപണിക്കാരനായി ബിജു മേനോന്‍ എത്തുന്നു.

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥ ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍. ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

ഷെഹനാദ് ജലാല്‍ ചായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. ഷാന്‍ റഹ്മാന്‍ സംഗീതം. അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുകിളി പ്രകാശ്, വിജയകുമാര്‍, ശ്രുതി ജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

SHARE