ഇന്ത്യയോട് തോറ്റപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തോന്നി..!!!

ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെ ഇന്ത്യ 89 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കാര്‍ക്ക് ഇത് ആഹ്ലാദത്തിന്റെ ദിനമായപ്പോള്‍ പാകിസ്ഥാന്‍കാര്‍ക്ക് വേദനയുടെ ദിനമായിരുന്നു. ഇന്ത്യയോടേറ്റ തോല്‍വി ആത്മഹത്യയ്ക്ക് പോലും പ്രേരിപ്പിച്ചെന്നാണ് പുതിയ വെളിപ്പെടുത്തല്‍. പാകിസ്താന്‍ ക്രിക്കറ്റ് ടീം കോച്ച് മിക്കി ആര്‍തറാണ് ഇന്ത്യയ്ക്കെതിരായ തോല്‍വിക്കു പിന്നാലെ താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ലോകകപ്പില്‍ ഇന്ത്യക്കെതിരേ പാകിസ്താന്‍ നേരിട്ട തുടര്‍ച്ചയായ ഏഴാമത്തെ തോല്‍വിയായിരുന്നു ഇത്. തോല്‍വിക്കു പിന്നാലെ പരിശീലകനും ക്യാപ്റ്റന്‍ സര്‍ഫാറാസിനുമെതിരേ ആരാധകര്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇന്ത്യയ്ക്കെതിരായ തോല്‍വി തന്നെ മാനസികമായി തളര്‍ത്തിയെന്നും ആര്‍തര്‍ പറഞ്ഞു. ലോകകപ്പായതു കൊണ്ടു തന്നെ മാധ്യമങ്ങളുടെ വിമര്‍ശനങ്ങളും ആരാധകരുടെ കുറ്റപ്പെടുത്തലുകളുമെല്ലാം നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലെ വിജയത്തോടെ സെമി പ്രതീക്ഷകള്‍ സജീവമാക്കി നിലനിര്‍ത്താന്‍ പാകിസ്താന് സാധിച്ചു.

SHARE