ഗള്‍ഫില്‍ ഇന്ത്യ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു

ന്യൂഡല്‍ഹി: യു.എസും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഏറിവരുന്ന സാഹചര്യത്തില്‍ ഒമാന്‍ ഉള്‍ക്കടലിലും പേര്‍ഷ്യന്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ നാവികസേന യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. ഈ മേഖലയിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷയ്ക്കായാണ് ഐ.എന്‍.എസ്. ചെന്നൈ, ഐ.എന്‍.എസ്. സുനൈന എന്നീ കപ്പലുകള്‍ വിന്യസിച്ചതെന്ന് നാവികസേന അറിയിച്ചു. സേന ഇവിടെ വ്യോമനിരീക്ഷണവും നടത്തും.

ഡിസംബറില്‍ ഗുരുഗ്രാമില്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്റര്‍-ഇന്ത്യന്‍ മഹാസമുദ്ര മേഖല, ഗള്‍ഫിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ നീക്കം ശ്രദ്ധിക്കുന്നുണ്ടെന്ന് നാവികസേന അറിയിച്ചു.

SHARE