ബംഗ്ലാദേശിനെതിരെ ഓസിസിന് കൂറ്റന്‍ സ്‌കോര്‍

ഡേവിഡ് വാര്‍ണറുടെ സെഞ്ചുറിയുടെ മികവില്‍ ബംഗ്ലാദേശിനെതിരെ ഓസിസിന് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത 50 ഓവറില്‍ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സ് നേടി .ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്കായി വാര്‍ണര്‍ -ഫിഞ്ച് സഖ്യം മികച്ച ഓപ്പണിങ്ങാണ് കാഴ്ചവെച്ചത്. 147 പന്തില്‍ 14 ബൗണ്ടറിയും അഞ്ച് സിക്‌സും സഹിതം 166 റണ്‍സോടെയാണ് ലോകകപ്പില്‍ രണ്ടാം സെഞ്ചുറി വാര്‍ണര്‍ കുറിച്ചത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 51 പന്തില്‍ 53 റണ്‍സോടെ വാര്‍ണര്‍ക്ക് തകര്‍ത്തടിക്കാന്‍ മികച്ച പിന്തുണയും ഒരുക്കി. പിന്നാലെ എത്തിയ ഉസ്മാന്‍ ഖവാജ 72 പന്തില്‍ 89 റണ്‍സെടുത്തു. ആദ്യ മൂന്നു വിക്കറ്റുകളും വീഴ്ത്തിയത് സൗമ്യ സര്‍ക്കാരാണ്.

ഗ്ലെന്‍ മാക്‌സ്‌വെല്‍(10 പന്തില്‍ 32 റണ്‍സ്) റണ്ണൗട്ടായി. സ്റ്റീവ് സ്മിത്ത് രണ്ട് പന്തില്‍ ഒരു റണ്‍സെടുത്ത് പുറത്തായി. 8 എന്തില്‍ 11 റണ്‍സുമായി അലക്‌സ് കാരിയും 11 പന്തില്‍ 17 റണ്‍സുമായി മാര്‍ക്‌സ് സ്‌റ്റോയിനസും പുറത്താകാതെ നിന്നു. മുസ്താഫിസുര്‍ റഹ്മാന്‍ ബംഗ്ലാദേശിനായി ഒരു വിക്കറ്റും വീഴ്ത്തി. ലോകകപ്പില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്‌കോറാണ്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.

SHARE