എന്തൊരു സാമ്യം..!!! പാക്കിസ്ഥാനെതിരേ സച്ചിന്റെ സിക്‌സ് അനുസ്മരിപ്പിച്ച് രോഹിത്ത്…!! വീഡിയോ കാണാം…

പാക്കിസ്ഥാനെതിരായ മത്സരങ്ങളുടെ ഓരോ നിമിഷങ്ങളും ക്രിക്കറ്റ് ആരാധകര്‍ക്ക് ഓര്‍മയിലുണ്ടാകും. ഇതാ പഴയ ഒരു സിക്‌സറും ഇന്നലെത്തെ കളിയിലെ സിക്‌സറും തമ്മിലുള്ള സാമ്യം നോക്കൂ…
ഇന്ത്യന്‍ ഇന്നിങ്‌സില്‍ രോഹിത് ശര്‍മയുടെ ഒരു സിക്‌സര്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നതായി. 2003 ലോകകപ്പില്‍ സച്ചിന്‍ പാക്ക് ബോളര്‍ ശുഐബ് അക്തറിനെതിരെ നേടിയ സിക്‌സറിനു സമാനമായിരുന്നു അത്. 27ാം ഓവറില്‍ ഹസന്‍ അലിയുടെ രണ്ടാം പന്താണ് രോഹിത് ബാക്ക്വേഡ് പോയിന്റിലൂടെ അതിര്‍ത്തി കടത്തിയത്. സച്ചിന്‍ അന്ന് 98 റണ്‍സിന് അക്തറിന്റെ പന്തില്‍ തന്നെ പുറത്തായത്. രോഹിത് സെഞ്ചുറിയടിച്ചതിനു ശേഷം ഹസന്‍ അലിയുടെ പന്തിലും!

SHARE