ഈ ലോകകപ്പിലെ ഒരു അപൂര്‍വ റെക്കോര്‍ഡ്..!!!

ഇത്തവണ ലോകകപ്പ് ക്രിക്കറ്റ് ആരാധകര്‍ കൂടുതല്‍ ആവേശത്തിലാണ്. അങ്ങിനെ പറയാന്‍ കാരണം ഇതാണ്. ലോകകപ്പ് ടെലിവിഷനില്‍ കണ്ടവരുടെ എണ്ണം ഇക്കുറി റെക്കോര്‍ഡിലെത്തിയിരിക്കുന്നു. ടൂര്‍ണമെന്റിന്റെ ആദ്യ ആഴ്ചയില്‍ 26കോടി 90 ലക്ഷം പേരാണ് ടെലിവിഷനില്‍ മത്സരം കണ്ടത്. മത്സരത്തിന്റെ സംപ്രേക്ഷാവകാശം സ്റ്റാര്‍ ഗ്രൂപ്പിനാണ്. പക്ഷേ ടൂര്‍ണമെന്റില്‍ ആവേശപ്പോരാട്ടം നടക്കാനിരിക്കെ മഴ അരസികനായി വരുന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്.

ആദ്യ ആഴ്ചയില്‍ 10 കോടി 72 ലക്ഷമാണ് ശരാശരി ടെലിവിഷന്‍ ഇംപ്രഷന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു ഇതുവരെയുള്ള ലോകകപ്പുകളിലെ റെക്കോര്‍ഡാണ്. പക്ഷേ മഴ മത്സരം മുടുക്കുന്നതാണ് ആരാധകര്‍ക്ക് നിരാശയാകുന്നത്. ഇന്ത്യ- ന്യൂസിലാന്‍ഡ് മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മത്സരം ഉപേക്ഷിക്കപ്പെടുന്നത് ടിവി പ്രേക്ഷകരുടെ എണ്ണത്തിലും ഇടിവുണ്ടാക്കും. ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരവും മഴ ഭീഷണിയിലാണെന്നാണ് റിപ്പോര്‍ട്ട്. മഴ കാരണം ഇക്കുറിയാണ് ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ റദ്ദാക്കേണ്ടി വന്നതും. 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

SHARE