ഐ.എസ്സിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്ത റാഷിദ് കൊല്ലപ്പെട്ടെന്ന് സൂചന

കോഴിക്കോട്: ഭീകര സംഘടനയായ ഐ.എസ്സിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നല്‍കിയിരുന്ന റാഷിദ് അബ്ദുള്ള അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന. അഫ്ഗാനിസ്താനിലെ ഖൊറോസന്‍ പ്രവിശ്യയില്‍ നിന്നുള്ള ഐ.എസ്സിന്റെ ടെലഗ്രാം സന്ദേശത്തിലാണ് റാഷിദ് അബ്ദുല്ല കൊല്ലപ്പെട്ടവിവരം വ്യക്തമാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യു.എസ് ആക്രമണത്തില്‍ റാഷിദിനൊപ്പം ഇന്ത്യക്കാരായ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും നാല് കുട്ടികളും കൊല്ലപ്പെട്ടതായും ടെലഗ്രാം സന്ദേശത്തില്‍ സൂചിപ്പിക്കുന്നു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ റാഷിദ് അബ്ദുള്ളയാണ് മലയാളികളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതെന്ന് എന്‍.ഐ.എ നേരത്തെ കണ്ടെത്തിയിരുന്നു.

ഇതിന് മുന്‍പും റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് അയാള്‍ തന്നെ പിന്നീട് രംഗത്തെത്തുകയും ചെയ്തിരുന്നു. 2016 ജൂണിലായിരുന്നു റാഷിദ് അബ്ദുല്ലയും ഭാര്യയുമടങ്ങുന്ന 21 അംഗ സംഘം ഐ.എസില്‍ ചേരുന്നതിനായി അഫ്ഗാനിസ്താനിലേക്ക് പോയത്.

Similar Articles

Comments

Advertismentspot_img

Most Popular