വോട്ട് ലഭിക്കാത്തതില്‍ കുപിതനായി പ്രകാശ് രാജ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍നിന്ന് ഇറങ്ങിപ്പോയി

ബെംഗളൂരു സെന്‍ട്രലിലെ വോട്ടെണ്ണല്‍ നടക്കുകയാണ്. ബിജെപിയിലെ പി എസ് മോഹനും കോണ്‍ഗ്രസിലെ റിസ്വാന്‍ അര്‍ഷാദും തമ്മില്‍ കട്ടയ്ക്കു കട്ട പോരാട്ടം നടക്കുകയാണ്. ആകെ ടെന്‍ഷന്‍ നിറഞ്ഞ അന്തരീക്ഷം. ഓരോ റൗണ്ട് കഴിയുമ്പോഴും അപ്പോഴത്തെ ഫലങ്ങള്‍ വിളിച്ചു പറയുന്നുണ്ട്, സ്‌ക്രീനുകളില്‍ അക്കങ്ങള്‍ ഏറിയും കുറഞ്ഞും വന്നു കൊണ്ടിരിക്കുന്നു. വോട്ടുകള്‍ കൂടുമ്പോഴും കുറയുമ്പോഴും അതിനനുസരിച്ച് ഓരോ സ്ഥാനാര്‍ത്ഥിയുടെയും അണികള്‍ കയ്യടികളും കൂക്കിവിളികളുമായി അതിനെ സ്വാഗതം ചെയ്യുന്നുണ്ട്.

ഇതിനിടെ അവിടെ ഒരാള്‍ തുടക്കം മുതല്‍ക്കേ വളരെ സംഘര്‍ഷ ഭരിതമായ മനസ്സോടെ ഇരിപ്പുണ്ടായിരുന്നു. അത് അതേ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പ്രകാശ് രാജ് ആയിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കുന്ന സമയം വരെ ടെലിവിഷന്‍ ചര്‍ച്ചകളിലെല്ലാം മറ്റു രണ്ടു സ്ഥാനാര്‍ത്ഥികളോടും ഒപ്പം ടെലിവിഷന്‍ ചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലും മറ്റും മുട്ടി നിന്നിരുന്നു അദ്ദേഹവും. എന്നാല്‍ പെട്ടിതുറന്ന വോട്ടെണ്ണിയപ്പോള്‍ മാത്രം വോട്ടെണ്ണല്‍ കേന്ദ്രത്തിനു പുറത്തെ സ്‌ക്രീനില്‍ ആ ഒരു ആവേശം തെളിഞ്ഞുകണ്ടില്ല. മറ്റുള്ള രണ്ടു സ്ഥാനാര്‍ത്ഥികളുടെയും പോരാട്ടം ഒരു ലക്ഷം വീതം വോട്ടുകള്‍ നേടി ഇഞ്ചോടിഞ്ച് തന്നെ മുന്നോട്ടു നീങ്ങി. എന്നാല്‍ മൂന്നു റൗണ്ട് പിന്നിട്ടിട്ടും തന്റെ പേരിനു നേര്‍ക്കുള്ള സംഖ്യ മാത്രം 3000നു മുകളിലേക്ക് കേറുന്നില്ല. കുറെ നേരം ശുഭാപ്തി വിശ്വാസം നഷ്ടപ്പെടാതെ നോക്കിയിരുന്ന അദ്ദേഹം ഒടുവില്‍ കുപിതനായി പോളിംഗ് കേന്ദ്രത്തില്‍ നിന്നും ഇറങ്ങി തന്റെ വാഹനത്തിലേറി വീട്ടിലേക്ക് തിരിച്ചു പോയി.

ദേഷ്യപ്പെട്ട് ഇറങ്ങിപ്പോവുന്ന നേരത്ത് മറ്റു രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടായിരുന്ന ലീഡിനേക്കാള്‍ കുറവായിരുന്നു പ്രകാശ്രാജിന്റെ വോട്ടുകള്‍. ഇപ്പോള്‍ ലീഡ് 20,000 ആണ്. പ്രകാശ്രാജിന്റെ വോട്ട് 10,000വും.

BTM AD

Similar Articles

Comments

Advertisment

Most Popular

സംസ്ഥാനത്ത് കോവിഡ് പരിശോധന കുത്തനെ കൂട്ടി; 24 മണിക്കൂറിനിടെ 7589 സാംപിളുകള്‍…

സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം കുത്തനെ കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7589 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ...

സംസ്ഥാനത്ത് ഇന്ന് 3 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; നിലവില്‍ 123 ഹോട്ട്‌സ്‌പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് (july 2) 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡുകള്‍: 3, 26, 31), കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോര്‍പറേഷനന്‍ (56, 62, 66),...

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ആശങ്ക

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയില്‍ 5 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലയില്‍ 4 പേര്‍ക്ക് വീതവം കോട്ടയം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന്...