എല്‍ഡിഎഫിന് ഒരിടത്ത് ലീഡ്.. മുരളീധരന്‍ ലീഡ് ഉയര്‍ത്തുന്നു..;പാലക്കാട് ശ്രീകണ്ഠന്റെ ലീഡ് 25,000 കടന്നു; ഹിന്ദി ഹൃദയഭൂമി കീഴടക്കി ബിജെപി

ആലപ്പുഴയില്‍ എംഎ ആരിഫ് ലീഡ് ചെയ്യുന്നു. കേരളത്തില്‍ ഒരു സീറ്റില്‍ മാത്രമാണ് എല്‍ഡിഎഫിന് ഇപ്പോള്‍ ലീഡുള്ളത്.

മുരളീധരന്‍ ലീഡ് ഉയര്‍ത്തുന്നു
ശക്തമായ മത്സരം നടക്കുന്ന വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ലീഡ് വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ 7455 വോട്ടുകള്‍ക്കാണ് ഇപ്പോള്‍ മുരളീധരന്‍ മുന്നില്‍ നില്‍ക്കുന്നത്.

വയനാട്ടിൽ 34,000 വോട്ടിന്റെ ലീഡ് പിന്നിട്ട് രാഹുൽ ഗാന്ധിയുടെ കുതിപ്പ്…

രാഹുല്‍ അരലക്ഷം കടന്നു
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 62,000 കടന്നു.

പ്രേമചന്ദ്രനും ഹൈബി ഈഡനും ലീഡ് ഉയര്‍ത്തുന്നു

കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനും എറണാകുളത്ത് ഹൈബി ഈഡനും ലീഡ് ഉയര്‍ത്തുന്നു. ഇരുപതിനായിരത്തിലധികമാണ് ഇപ്പോള്‍ പ്രേമചന്ദ്രന്റെ ലീഡ്. ഹൈബി ഈഡനും ഇരുപതിനായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്.

വി കെ. ശ്രീകണ്ഠന്റെ ഭൂരിപക്ഷം കാല്‍ ലക്ഷത്തിനപ്പുറത്തേക്ക്
പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ. ശ്രീകണ്ഠൻ 28,359 വോട്ടകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നു.

ഹിന്ദി ഹൃദയഭൂമി കീഴടക്കി ബിജെപി
ബിജെപിക്ക് തനിക്ക് ഭൂരിപക്ഷം ലഭിക്കാനും സാധ്യത നല്‍കുന്ന ഫലസൂചനകള്‍ പുറത്തുവരുന്നു. ഏറ്റവുമൊടുവിലെ കണക്കുകള്‍ ഇങ്ങനെ
എന്‍ഡിഎ : 319
യുപിഎ : 110
എസ്.പി + : 22
മറ്റുള്ളവര്‍ : 82

SHARE