ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നതു ചിന്തിക്കാന്‍ പോലുമാകില്ല’…. മാപ്പ് പറയുന്നു… ട്വീറ്റ് ഡിലീറ്റ് ചെയ്യുന്നു- വിവേക് ഒബ്‌റോയ്

ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചനെ അധിക്ഷേപിച്ച ട്വീറ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് നടന്‍ വിവേക് ഒബ്‌റോയി. ഇന്നലെ ചെയ്ത ട്വീറ്റിന് ഇന്നു രാവിലെയാണ് ഒബ്‌റോയ് മാപ്പ് പറഞ്ഞത്. എക്‌സിറ്റ് പോളുകളെക്കുറിച്ചു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സ്ത്രീ വിരുദ്ധ ട്രോളാണ് ഒബ്‌റോയി ട്വീറ്റ് ചെയ്തത്.

നടി ഐശ്വര്യറായിയും അവരുടെ കാമുകന്മാരായിരുന്ന സല്‍മാന്‍ ഖാന്‍, വിവേക് ഒബ്‌റോയി എന്നിവരും ഭര്‍ത്താവ് അഭിഷേക് ബച്ചനും മകളും ഉള്‍പ്പെട്ട ചിത്രങ്ങളെ എക്‌സിറ്റ് പോളുമായി ബന്ധിപ്പിച്ചാണ് ട്രോള്‍. വിവേക് ഒബ്‌റോയ് ഇതു ഷെയര്‍ ചെയ്തതോടെ ട്വിറ്ററില്‍ വന്‍ പ്രതിഷേധമുയര്‍ന്നു. പിന്നാലെ ദേശീയ വനിതാ കമ്മിഷന്‍ നടനു നോട്ടിസ് നല്‍കി.

‘തന്റെ പ്രവൃത്തി ഏതെങ്കിലും സ്ത്രീക്ക് തെറ്റായി തോന്നിയെങ്കില്‍ അതു പരിഹരിക്കേണ്ടതാണ്. മാപ്പ് പറയുന്നു. ട്വീറ്റ് ഡിലീറ്റ് ചെയ്യുന്നു. ഒറ്റനോട്ടത്തില്‍ തമാശയും നിരുപദ്രവകരമെന്നും തോന്നുന്നത്, മറ്റുള്ളവര്‍ക്ക് അങ്ങനെ തോന്നണമെന്നില്ല. കഴിഞ്ഞ 10 വര്‍ഷമായി 2000ല്‍ അധികം പെണ്‍കുട്ടികളെ ശാക്തീകരിക്കാനായി താന്‍ സമയം ചെലവിട്ടിരുന്നു. ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നതു തനിക്കു ചിന്തിക്കാന്‍ പോലുമാകില്ല’ അദ്ദേഹം ട്വീറ്റ് ചെയ്തു.

വിഷയത്തില്‍ മാപ്പു പറയേണ്ടതില്ലെന്ന നിലപാടാണ് വിവേക് ആദ്യം സ്വീകരിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ മനസ് മാറുകയായിരുന്നു. ‘മാപ്പു പറയുന്നതിനു പ്രശ്‌നമില്ല. എന്നാല്‍ എന്തു തെറ്റാണു താന്‍ ചെയ്തതെന്നു പറയണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് പറയും. തെറ്റ് ചെയ്തതായി തോന്നുന്നില്ല. ആളുകള്‍ വെറുതെ വലിയ സംഭവമാക്കുന്നതാണ്. ആ തമാശയില്‍ ചിരിക്കുകയാണ് ഞാന്‍ ചെയ്തത്. ട്രോള്‍ ഉണ്ടാക്കിയ ആളുടെ സര്‍ഗവൈഭവത്തെ അഭിനന്ദിക്കുന്നു. പടത്തിലുള്ളവര്‍ക്കു പ്രശ്‌നമൊന്നുമില്ല. ബാക്കിയുള്ളവര്‍ക്കാണു പ്രശ്‌നം’ എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ഒബ്‌റോയി തിങ്കളാഴ്ച പറഞ്ഞത്.

BTM AD

Similar Articles

Comments

Advertisment

Most Popular

ഷംന കാസിം കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

ഷംന കാസിം ബ്ലാക് മെയില്‍ കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍. ഇരകാളായ പെണ്‍കുട്ടികളില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണ്ണം ഒളിപ്പിച്ച ഷമീലാണ് പിടിയിലായത്. മുഖ്യ പ്രതി റഫീഖിന്റെ ഭാര്യ സഹോദരനാണ് ഇയാള്‍....

പാവാടയുടെ ഇടയിലൂടെ കൈയിട്ട് കാലില്‍ തൊട്ട കിളിയുടെ കരണത്ത് നോക്കി തല്ലിയിട്ടുണ്ടെന്ന് രജീഷ വിജയന്‍

അനുരാഗ കരിക്കിന്‍ വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം നടത്തുകയും മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടുകയും ചെയ്ത നടിയാണ് രജീഷ വിജയന്‍. ഇപ്പോള്‍ തന്റെ പ്ലസ്...

ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാല്‍വില്‍ തറഞ്ഞു കയറിയ വീട്ടമ്മ മരിച്ചു

തൃക്കുന്നപ്പുഴ : ഹൃദയരോഗവുമായി ബന്ധപ്പെട്ട ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാല്‍വില്‍ തറഞ്ഞു കയറിയ വീട്ടമ്മ മരിച്ചു. തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ആന്‍ജിയോഗ്രാം കഴിഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചിങ്ങോലി ആരാധനയില്‍ അജിത് റാമിന്റെ...