ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളര്‍ ബുംറ; രണ്ടാമത്…

ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളര്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണെന്ന് ഓസ്ട്രേലിയന്‍ ബൗളിംഗ് ഇതിഹാസം ജെഫ് തോംസണ്‍. പരിചിതമല്ലാത്ത ബൗളിംഗ് ആക്ഷനും അതിവേഗ പന്തുകളുമായതിനാല്‍ ബുംറയ്ക്ക് വിക്കറ്റ് കിട്ടാനുള്ള സാധ്യത കൂടുലാണ്. ബുംറയും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയുമായിരിക്കും ഈ ലോകകപ്പിലെ മികച്ച ബൗളര്‍മാരെന്നും തോംസണ്‍ പറഞ്ഞു.

ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാണ് ബുംറ. 140 കി.മീയിലേറെ വേഗതയില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ ബുംറയ്ക്ക് കഴിയുന്നു. ഏകദിനത്തില്‍ 49 മത്സരങ്ങളില്‍ നിന്ന് 85 വിക്കറ്റാണ് ബുംറയുടെ സമ്പാദ്യം. 27 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം. അടുത്തിടെ അവസാനിച്ച ഐപിഎല്ലില്‍ 19 വിക്കറ്റുമായി മികച്ച പ്രകടനം നടത്തിയാണ് ബുംറ ലോകകപ്പിന് എത്തുന്നത്.

എഴുപതുകളില്‍ മാല്‍ക്കം മാര്‍ഷലിനൊപ്പം ലോകത്തിലെ ഏറ്റവും വേഗമേറിയ ബൗളറായിരുന്നു തോംസണ്‍. ജോഷ് ഹെയ്‌സല്‍വുഡിലെ ടീമില്‍ ഉള്‍പ്പെടുത്താത്തത് ഓസ്ട്രേലിയക്ക് തിരിച്ചടിയാവുമെന്നും തോംസണ്‍ പറഞ്ഞു.

BTM AD

Similar Articles

Comments

Advertisment

Most Popular

കുതിരാന്‍ ടണല്‍ നിര്‍മ്മാണത്തിലും ചൈനീസ് പങ്കാളിത്തം; ചൈനീസ് കമ്പനിള്‍ക്കുള്ള നിരോധനം ആറുവരി പാത നിര്‍മാണത്തെയും ബാധിച്ചേക്കും

തൃശൂര്‍: ചൈനീസ് കമ്പനിള്‍ക്കുള്ള നിരോധനം കുതിരാനെയും ആറുവരി പാത നിര്‍മാണത്തെയും ബാധിച്ചേക്കും. ആറുവരി പാതയും ടണലും നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനിയിലുള്ള ചൈനീസ് പങ്കാളിത്തമാണു പ്രശ്‌നം. ദേശീയപാത നിര്‍മാണത്തില്‍ പങ്കുള്ള ചൈനീസ് കമ്പനികളെ വിലക്കുമെന്നു...

സുശാന്തിന്റെ മരണം: സഞ്ജയ് ലീല ബന്‍സാലിയെയും കങ്കണ റണൗട്ടിനെയും ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകനും നിര്‍മാതാവുമായി സഞ്ജയ് ലീല ബന്‍സാലിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബന്‍സാലിക്ക് സമന്‍സ് അയച്ചിട്ടുണ്ടെന്നാണ് വിവരം....

ഷംന കാസിം കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

ഷംന കാസിം ബ്ലാക് മെയില്‍ കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍. ഇരകാളായ പെണ്‍കുട്ടികളില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണ്ണം ഒളിപ്പിച്ച ഷമീലാണ് പിടിയിലായത്. മുഖ്യ പ്രതി റഫീഖിന്റെ ഭാര്യ സഹോദരനാണ് ഇയാള്‍....