ഇന്ത്യയും ഓസ്‌ട്രേലിയയും കപ്പടിക്കില്ല..

ലോകകപ്പില്‍ ഇംഗ്ലണ്ടിനാണ് വിജയസാധ്യത കൂടുതലെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഇന്ത്യയും ഓസ്‌ട്രേലിയയും ശക്തരായ ടീമാണെന്നും പോണ്ടിംഗ് പറഞ്ഞു.

ലോകകപ്പിന് മുന്‍പ് തന്നെ ഇംഗ്ലണ്ട് ഉഗ്രന്‍ ഫോമിലാണ്. സ്വന്തം നാട്ടില്‍ കളിക്കുന്നുവെന്ന ആനുകൂല്യവും ഇംഗ്ലണ്ടിനുണ്ട്. ഐപിഎല്ലില്‍ ഫോം തെളിയിച്ച ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തിരിച്ചെത്തിയത് ഓസ്‌ട്രേലിയക്ക് കരുത്താവും. ഇന്ത്യയുടേത് സന്തുലിത ടീമാണെന്നും പോണ്ടിംഗ് പറഞ്ഞു. മെയ് 30 മുതല്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് ഏകദിന ലോകകപ്പ് നടക്കുന്നത്.

ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ പരിശീലകനായ പോണ്ടിംഗ് അഞ്ച് ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. മൂന്ന് തവണ കിരീടം നേടിയപ്പോള്‍ രണ്ടുതവണയും ഓസ്‌ട്രേലിയന്‍ നായകനായിരുന്നു.

SHARE