റീ പോളിങ്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ കോടിയേരി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഇലക്ഷന്‍ കമ്മീഷന് യാതൊരു ജാഗ്രതയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആദ്യം നാല് ബൂത്തുകളില്‍ റീപോളിങ് പ്രഖ്യാപിച്ചു. ഒരു ദിവസം കഴിഞ്ഞ് വീണ്ടും മൂന്ന് ബൂത്തുകളില്‍ കൂടി പ്രഖ്യാപിച്ചു.

ഇതെല്ലാം ഒരുമിച്ച് ചെയ്യാമായിരുന്നുവെന്നും കോടിയേരി പറഞ്ഞു. ആരുടെയൊക്കെയോ സമ്മര്‍ദത്തിന് വഴങ്ങിയാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഇത്തരം പ്രവര്‍ത്തികള്‍ തെളിയിക്കുന്നത്. വേണ്ടത്ര ഗൗരവത്തോട് കൂടി പ്രവര്‍ത്തിക്കാന്‍ കമ്മീഷന്‍ തയ്യാറാകണം.

ഒരു മുന്നൊരുക്കവുമില്ലാതെ ധൃതിപിടിച്ചാണ് റീപോളിങ് പ്രഖ്യാപിച്ചത്. എന്നാല്‍ എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാലും നേരിടാന്‍ ഇടതുമുന്നണി സന്നദ്ധമാണെന്നും കോടിയേരി വ്യക്തമാക്കി.

SHARE