പൊലീസിലെ പോസ്റ്റല്‍ വോട്ട്: ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: പൊലീസിലെ പോസ്റ്റല്‍ വോട്ട് സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡിജിപിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ മൊഴിയെടുത്തിട്ടില്ല. 23 ന് ശേഷമെ എത്ര പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന് അറിയാന്‍ കഴിയുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പോസ്റ്റല്‍ വോട്ട് തിരുമറിയില്‍ നേരത്തെ ഐആര്‍ ബറ്റാലിയനിലെ കമാന്‍ഡര്‍ വൈശാഖിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഇയാള്‍ക്കെതിരെ വോട്ട് തിരിമറിയില്‍ കേസ് എടുത്തതോടെയാണ് നടപടി. അതേസമയം, വോട്ട് തിരിമറിയിലെ പ്രധാന തെളിവായ ശ്രീപത്മനാഭ എന്ന പേരിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പ് നിക്കം ചെയ്തു. ഈ ഗ്രൂപ്പിലാണ് പോസ്റ്റല്‍ വോട്ട് ശേഖരിക്കാനുള്ള ശബ്ദരേഖ അയച്ചത്.

പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ മറ്റുള്ളവരെ നിര്‍ബന്ധിച്ചത് വൈശാഖാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

Similar Articles

Comments

Advertismentspot_img

Most Popular