അടുത്ത ഐപിഎല്ലില്‍ കളിക്കുമോ..? ധോണി പറയുന്നു…

ഐപിഎല്ലിലെ ഏറ്റവും മികച്ച നായകനാണ് എം എസ് ധോണി. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 10 സീസണുകളില്‍ നയിച്ച ധോണി എട്ടിലും ഫൈനലിലെത്തിച്ചു. മൂന്ന് കിരീടവും നേടിക്കൊടുത്തു. ഐപിഎല്‍ 12-ാം സീസണ്‍ അവസാനിച്ചപ്പോള്‍ ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യം ‘തല’ അടുത്ത സീസണില്‍ ചെന്നൈയുടെ മഞ്ഞ ജഴ്സിയില്‍ കളിക്കുമോ എന്നാണ്.

മുംബൈയ്ക്കെതിരായ ഫൈനലിന് ശേഷം സൈമന്‍ ഡോളുമായി നടത്തിയ സംഭാഷണത്തില്‍ ധോണി പറഞ്ഞതിങ്ങനെ. ‘അടുത്ത സീസണില്‍ ഉണ്ടാകുമെന്ന് കരുതുന്നു’. തലയുടെ ഈ വാക്കുകള്‍ ചെന്നൈ ആരാധകര്‍ക്ക് ആവേശം നല്‍കുന്ന കാര്യമാണ്. എന്നാല്‍ അടുത്ത സീസണ്‍ ആകുമ്പോള്‍ 38 വയസ് ആവും എംഎസ്ഡിക്ക്.

ടീമെന്ന നിലയില്‍ മികച്ച സീസണായിരുന്നു ഇത്. എന്നാല്‍ എങ്ങനെയാണ് ഫൈനലില്‍ എത്തിയതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ സീസണുകളില്‍ കളിച്ച മികച്ച മത്സരങ്ങളുമായി താരതമ്യം ചെയ്യാന്‍ ഇത്തവണത്തെ പ്രകടനത്തെ ആവില്ല. മധ്യനിര വളരെ മോശമായിരുന്നു ധോണി പറഞ്ഞു. ഏകദിന ലോകകപ്പാണ് ഇനി മുന്നിലുള്ളതെന്നും മഹി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular