ജെറ്റ് എയര്‍വേയ്‌സിനെ ഏറ്റെടുക്കാന്‍ ഇത്തിഹാദും

സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടിയ ജെറ്റ് എയര്‍വേയ്സിനെ ഏറ്റെടുക്കാന്‍ ഇത്തിഹാദ് വിമാനക്കമ്പനി രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകോത്തര വിമാനക്കമ്പനിയാണ് ഇത്തിഹാദ്.

ജെറ്റ് എയര്‍വേയ്‌സ് സ്വന്തമാക്കാനുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ ഇത്തിഹാദും അപേക്ഷ നല്‍കിക്കഴിഞ്ഞു. വെള്ളിയാഴ്ച വരെയായിരുന്നു ലേലത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. നിലവില്‍ ജെറ്റ് എയര്‍വേയ്സിന്റെ ചെറിയൊരു ശതമാനം ഓഹരികള്‍ ഇത്തിഹാദിന്റെ കൈവശമുണ്ട്.

മലയാളി വ്യവസായി എം.എ യൂസഫലിയുടെ മധ്യസ്ഥതയില്‍ ഇത്തിഹാദും ജെറ്റ് എയര്‍വേയ്സുമായി ചര്‍ച്ചകള്‍ നടന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജെറ്റിന്റെ മുഴുവന്‍ ഓഹരികളും വാങ്ങാന്‍ ഇത്തിഹാദിന് പദ്ധതിയില്ലെന്നാണ് സൂചന.

അബുദാബി രാജകുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന യൂസഫലി ജെറ്റ് എയര്‍വേയ്സില്‍ കാര്യമായ മുതല്‍മുടക്കിന് തയ്യാറായേക്കും. 2013ല്‍ യൂസഫലിയുടെ നേതൃത്വത്തില്‍ ജെറ്റ് എയര്‍വേയ്സും ഇത്തിഹാദും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും അവയൊന്നും ലക്ഷ്യം കണ്ടിരുന്നില്ല.

Similar Articles

Comments

Advertismentspot_img

Most Popular