ഐപിഎല്‍ ഈ സീസണിലെ മികച്ച ഇലവന്‍ തെരഞ്ഞെടുത്ത് കുംബ്ലെ

ഐപിഎല്‍ ഫൈനലിന് മുമ്പ് ഈ സീസണിലെ മികച്ച ഇലവനെ തെരഞ്ഞെടുത്ത് അനില്‍ കുംബ്ലൈ. ഗ്രൂപ്പ് ഘട്ടം വരെയുള്ള മത്സരങ്ങള്‍ പരിഗണിച്ചാണ് കുംബ്ലെയുടെ ടീം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയെ ഒഴിവാക്കിയപ്പോള്‍ പകരം ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തി എന്നതാണ് ശ്രദ്ധേയം.

സണ്‍റൈസേഴ്‌സിന്‍റെ ഡേവിഡ് വാര്‍ണറും കിംഗ്‌സ് ഇലവന്‍ താരം കെ എല്‍ രാഹുലുമാണ് ടീമിലെ ഓപ്പണര്‍മാര്‍. ഐപിഎല്‍ 12-ാം സീസണിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരാണ് വാര്‍ണറും രാഹുലും. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ‘തല’ എം എസ് ധോണിയെ വിക്കറ്റ് കീപ്പറായും നായകനായും കുംബ്ലെ തെര‍ഞ്ഞെടുത്തപ്പോള്‍ യുവതാരം ഋഷഭ് പന്തും മധ്യനിരയിലുണ്ട്.

സീസണില്‍ തിളങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സൂപ്പര്‍ താരം ആന്ദ്രേ റസലും മുംബൈയുടെ ഹാര്‍ദിക് പാണ്ഡ്യയുമാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. ശ്രേയാസ് ഗോപാലും ഇമ്രാന്‍ താഹിറും സ്‌പിന്നര്‍മാരായി ഇടംപിടിച്ചപ്പോള്‍ കാഗിസോ റബാഡയും ജസ്‌പ്രീത് ബുംറയുമാണ് ടീമിലെ പേസര്‍മാര്‍. സീസണില്‍ കൂടുതല്‍ വിക്കറ്റ്(25) വീഴ്‌ത്തിയ താരമാണ് ഡല്‍ഹിയുടെ റബാഡ.

കുംബ്ലെയുടെ ഐപിഎല്‍ ഇലവന്‍
David Warner, KL Rahul, Shreyas Iyer, Rishabh Pant, MS Dhoni (wk & c), Hardik Pandya, Andre Russell, Shreyas Gopal, Imran Tahir, Kagiso Rabada, Jasprit Bumrah.

Similar Articles

Comments

Advertismentspot_img

Most Popular