പെട്രോളിന്റെയും ഡീസലിന്റെയും വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി. ജിഎസ്ടിയിലെ 18 ശതമാനം സ്ലാബിലോ, 28 ശതമാനം സ്ലാബിലോ ആയിരിക്കും ഉല്‍പ്പന്നം ഉള്‍പ്പെടുത്തുകയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അടിക്കടി പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നത് നിയന്ത്രിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലെ ഔദ്യോഗിക പേജില്‍ ഇരുചക്ര വാഹന യാത്രക്കാരനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.

രാജ്യത്ത് വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉയര്‍ന്ന നികുതിയാണ് പെട്രോളിനും ഡീസലിനും മേലെ ഈടാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി ഈടാക്കുമ്പോള്‍ മൂല്യ വര്‍ദ്ധിത നികുതിയാണ് സംസ്ഥാനങ്ങള്‍ ഈടാക്കുന്നത്. ഇതിന് പുറമെ വില്‍പ്പന നടത്തുന്നവരുടെ കമ്മിഷനും കൂടിയാകുമ്പോള്‍ ജനങ്ങള്‍ക്ക് വളരെ വലിയ ബാധ്യതയാണ് ഉണ്ടാകുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നാല്‍ പിന്നെ ഒറ്റ നികുതി മാത്രമേ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്താനാകൂ. കേന്ദ്രത്തിന്റെ എക്‌സൈസ് നികുതിയും സംസ്ഥാനങ്ങളുടെ വാറ്റും ഒഴിവാക്കി പകരം ജിഎസ്ടി മാത്രമേ ഈടാക്കാനാവൂ. അങ്ങിനെ വന്നാല്‍ പെട്രോള്‍-ഡീസല്‍ വില വലിയ തോതില്‍ കുറയും.

BTM AD

Similar Articles

Comments

Advertisment

Most Popular

ഷംന കാസിം കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

ഷംന കാസിം ബ്ലാക് മെയില്‍ കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍. ഇരകാളായ പെണ്‍കുട്ടികളില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണ്ണം ഒളിപ്പിച്ച ഷമീലാണ് പിടിയിലായത്. മുഖ്യ പ്രതി റഫീഖിന്റെ ഭാര്യ സഹോദരനാണ് ഇയാള്‍....

പാവാടയുടെ ഇടയിലൂടെ കൈയിട്ട് കാലില്‍ തൊട്ട കിളിയുടെ കരണത്ത് നോക്കി തല്ലിയിട്ടുണ്ടെന്ന് രജീഷ വിജയന്‍

അനുരാഗ കരിക്കിന്‍ വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം നടത്തുകയും മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടുകയും ചെയ്ത നടിയാണ് രജീഷ വിജയന്‍. ഇപ്പോള്‍ തന്റെ പ്ലസ്...

ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാല്‍വില്‍ തറഞ്ഞു കയറിയ വീട്ടമ്മ മരിച്ചു

തൃക്കുന്നപ്പുഴ : ഹൃദയരോഗവുമായി ബന്ധപ്പെട്ട ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാല്‍വില്‍ തറഞ്ഞു കയറിയ വീട്ടമ്മ മരിച്ചു. തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ആന്‍ജിയോഗ്രാം കഴിഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചിങ്ങോലി ആരാധനയില്‍ അജിത് റാമിന്റെ...