വിവാഹം കഴിഞ്ഞു മടങ്ങുന്നതിനിടെ ദമ്പതികളെ ആക്രമിച്ചു; വധുവിനെ തട്ടിക്കൊണ്ടു പോയി

വിവാഹ കഴിഞ്ഞ് ഭര്‍തൃവീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികളെ ആക്രമിച്ച ശേഷം വധുവിനെ തട്ടിക്കൊണ്ടു പോയി. ആറു പേരടങ്ങുന്ന സംഘം ചൊവ്വാഴ്ച രാവിലെ കാറിലെത്തി പെണ്‍കുട്ടി സഞ്ചരിച്ച വാഹനം തടഞ്ഞു കുട്ടിയെ പിടിച്ചുകൊണ്ടു പോകുകയായിരുന്നു. ഉദയ്പൂറിലാണ് സംഭവം നടന്നത്.

ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും വരനെ പുറത്തേക്ക് തള്ളിയിട്ടു ആക്രമിക്കുകയും ഈ സമയം മറ്റു ആക്രമികള്‍ ചേര്‍ന്നു വധുവിനെ മറ്റൊരു വാഹനത്തിലേക്ക് മാറ്റുകയും ചെയ്തു.

വളരെ കുറച്ചു സമയം കൊണ്ടാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയത്. വരന്റെ കൂട്ടുകാരെത്തുകയും ശേഷം പോലീസിനെ അറിയിക്കുകയുമായിരുന്നു. വധുവിനെ രക്ഷിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നു. കുറ്റവാളികളെ കഴിവതും വേഗത്തില്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് അറിയിച്ചു. രണ്ടുമാസം മുന്‍പ് സംഭവ സ്ഥലത്തു നിന്നും 400 കിലോമീറ്റര്‍ അകലെ സമാനമായ സംഭവം നേരത്തെയും നടന്നിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular