ചികിത്സയുടെ മറവില്‍ പെണ്‍വാണിഭം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മര്‍മ്മ ചികിത്സയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയിരുന്ന കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഐ.എന്‍.ടി.യു.സി ഇടുക്കി യുവജന വിഭാഗം നേതാവ് കൂടിയായ ഷമീര്‍ ആണ് പിടിയിലായത്. ഇയാളടക്കം കസ്റ്റഡിയില്‍ എടുത്ത പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരുന്നു. കോതമംഗലത്തെ ഒരു വീട് കേന്ദ്രീകരിച്ചാണ് ഷമീറും സംഘവും പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത്. ഇവിടെവച്ചാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

മര്‍മ്മ ചികിത്സാകേന്ദ്രത്തിന്റെ മറവിലാണ് പെണ്‍വാണിഭം നടത്തിയിരുന്നത്. എട്ട് പേരാണ് ഇന്നലെ പിടിയിലായത്. ഇതില്‍ അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഉള്‍പ്പെടുന്നു. ഷമീര്‍ ഖാന് പല ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. ഇയാള്‍ പല നേതാക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ മറ്റ് പല കേസുകളിലും പ്രതിയാണ്. നേരത്തെയും പെണ്‍വാണിഭ കേന്ദ്രം നടത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular