വെള്ളാപ്പള്ളി നടേശനല്ല വയനാട്ടില്‍ വോട്ട് ചെയ്തത്; അദ്ദേഹം പലസമയത്തും പലതും പറയും: തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. വെള്ളാപ്പള്ളി നടേശനല്ല വയനാട്ടില്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം പല സമയത്ത് പല അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

വയനാട്ടില്‍ എന്‍ഡിഎ വലിയ മുന്നേറ്റമുണ്ടാക്കും. ബിഡിജെഎസ് മത്സരിച്ച എല്ലാ സീറ്റിലും ബിജെപിയുടെ മികച്ച പിന്തുണ ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് എന്‍ഡിഎ മൂന്ന് സീറ്റുകള്‍ നേടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular