എയര്‍ഇന്ത്യ അന്താരാഷ്ട്ര സര്‍വീസ് താറുമാറായി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് കമ്പനിയുടെ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താറുമാറായി. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 മുതല്‍ എയര്‍ ഇന്ത്യയുടെ സീത (ടകഠഅ) സെര്‍വര്‍ തകരാറിലാണെന്നാണ് വിവരം. ഇതേ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ പല വിമാനങ്ങളും വൈകിയിരിക്കുകയാണ്.

ഇതോടെ എയര്‍ ഇന്ത്യ വിമാനങ്ങളെ ആശ്രയിച്ച ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ ദുരിതത്തിലായി. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ തിങ്ങി നിറഞ്ഞതിന്റെ ദൃശ്യങ്ങള്‍ എ.എന്‍.ഐ പുറത്തുവിട്ടിട്ടുണ്ട്.

സേവനം എപ്പോള്‍ പുനരാരംഭിക്കുമെന്ന് യാതൊരു വിവരവുമില്ലെന്ന് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ ട്വീറ്റ് ചെയ്യുന്നു. അതേസമയം സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എയ്രഇന്ത്യ അധികൃതര്‍ ക്ഷമാപണം നടത്തിയതായി എ.എന്‍.ഐ ട്വീറ്റ് ചെയ്തു. സാങ്കേതിക വിദഗ്ദര്‍ സെര്‍വര്‍ പ്രവര്‍ത്തനം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular