കൊല്ലത്ത് ബാലഗോപാല്‍ വന്‍ വിജയം നേടുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; പതിനായിരത്തിലധികം വോട്ടിന്റെ ജയമുണ്ടാകുമെന്നും റിപ്പോര്‍ട്ട്

കൊല്ലം: മികച്ച പാര്‍ലമെന്റേറിയനുള്ള സംന്‍സത് രത്‌ന പുരസ്‌കാര ജേതാക്കളായ രണ്ടുപേര്‍ തമ്മിലുള്ള മത്സരം എന്നതാണ് കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തെ വ്യത്യസ്തമാക്കുന്നത്. യുഡിഎഫിലെ സിറ്റിംഗ് എംപി കൂടിയായ എന്‍ കെ പ്രേമചന്ദ്രനെ നേരിടാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ രാജ്യസഭ അംഗവുമായ കെ ന്‍ ബാലഗോപാലിനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുപ്പത്തിയേഴായിരത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയം നേടിയ എന്‍ കെ പ്രേമചന്ദ്രന്‍ തന്നെയാകും ഇത്തവണയും വിജയിക്കുന്നത് എന്നായിരുന്നു പൊതുവേയുള്ള വിശ്വാസം. എന്നാല്‍ ആ വിശ്വാസങ്ങളെയും വിവിധ ചാനലുകള്‍ നടത്തിയ സര്‍വ്വേകളേയുമൊക്കെ തള്ളിക്കളയാവുന്ന തരത്തിലുള്ള ഒരു റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞദിവസം പുറത്തുവന്നിരിക്കുന്നത്.

കൊല്ലം മണ്ഡലത്തില്‍ ഏകദേശം പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാല്‍ വിജയിക്കുമെന്നാണ്ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. സിറ്റിംഗ് എംപിയായ എന്‍ കെ പ്രേമചന്ദ്രന്‍ ഏകദേശം മുപ്പത്തിയേഴായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാല്‍ പതിനായിരത്തിലധികം വിജയിക്കുമെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം ആര്‍എസ്പിയുടെ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന ചവറയില്‍ കഴിഞ്ഞതവണ 25000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷം ആണ് ചവറ നിയമസഭാ നിയോജക മണ്ഡലത്തില്‍ നിന്നും പ്രേമചന്ദ്രന് ലഭിച്ചത്. അത് ഇത്തവണ ഗണ്യമായി കുറയും. അതായത് ഏകദേശം പതിനായിരത്തിലധികം വോട്ടുകള്‍ പ്രേമചന്ദ്രന് കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ കുറയുമെന്നാണ് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്.

ചവറ കഴിഞ്ഞാല്‍ പിന്നെ കൊല്ലം നിയോജക മണ്ഡലത്തിലാണ് എന്‍ കെ പ്രേമചന്ദ്രന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷമുണ്ടായിരുന്നത്. 2014 ലെ തിരഞ്ഞെടുപ്പില്‍ ഏകദേശം 15000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രേമചന്ദ്രന് കൊല്ലത്ത് കിട്ടിയത്. അത് ഇത്തവണ ഗണ്യമായി കുറയും. അതായത് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഏകദേശം പതിനായിരത്തിലധികം വോട്ടുകള്‍ കൊല്ലം നിയമസഭാമണ്ഡലത്തില്‍ നിന്നും പ്രേമചന്ദ്രന് കുറവ് ലഭിക്കും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം. ആര്‍ എസ് പി യ്ക്ക് സ്വാധീനമുള്ള മറ്റൊരു കേന്ദ്രമാണ് ഇരവിപുരം നിയമസഭാ മണ്ഡലം. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏകദേശം 7000 വോട്ടുകള്‍ ആണ് എന്‍ കെ പ്രേമചന്ദ്രന്‍ അവിടെ നേടിയ ഭൂരിപക്ഷം. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമാകും എന്നതാണ് ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സിറ്റിംഗ് എംല്‍എ എം നൗഷാദിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനത്തിലൂടെ ഏകദേശം മൂവായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം കെ എന്‍ ബാലഗോപാല്‍ നേടുമെന്നാണ് ഇന്റലിജെന്‍സിന്റെ കണ്ടെത്തല്‍. ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഏകദേശം 12000ത്തിലധികം വോട്ടുകള്‍ ഭൂരിപക്ഷം എല്‍ഡിഎഫ് നേടുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം ശ്രീ എം എ ബേബിയെ എന്‍ കെ പ്രേമചന്ദ്രന്‍ പരാജയപ്പെടുമ്പോള്‍ കുണ്ടറ നിയോജകമണ്ഡലത്തില്‍ നിന്നും ഏകദേശം ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ആണ് പ്രേമചന്ദ്രന് ലഭിച്ചത്. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമാകും എന്നാണ് റിപ്പോര്‍ട്ട്. ഏകദേശം നാലായിരത്തിനും അയ്യായിരത്തിനും ഇടയിലുള്ള ഭൂരിപക്ഷം കെ എന്‍ ബാലഗോപാലിന് ഇത്തവണ ലഭിക്കുമെന്നാണ് കുണ്ടറ നിയോജകമണ്ഡലത്തിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവിധ ചാനല്‍ സര്‍വ്വേ ഭലങ്ങളില്‍ നിന്നും വ്യത്യസ്തമായി കെ എന്‍ ബാലഗോപാല്‍ ജയിക്കുമെന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ഏതായാലും സിപിഐഎം കേന്ദ്രങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. എന്തായാലും അന്തിമഫലം അറിയണമെങ്കില്‍ 23 വരെ കാത്തിരിക്കേണ്ടി വരും.

Similar Articles

Comments

Advertismentspot_img

Most Popular