മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം; കേന്ദ്ര സര്‍ക്കാരിനും വഖവ് ബോര്‍ഡിനും സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന റിട്ട് ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനും വഖഫ് ബോര്‍ഡിനും മുസ്ലീം വ്യക്തി നിയമ ബോര്‍ഡിനും നോട്ടീസയച്ചു. ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ശബരിമല വിധി നിലനില്‍ക്കുന്നതു കൊണ്ട് മാത്രമാണ് ഈ ഹര്‍ജി പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് ബോബ്ഡെ അറിയിച്ചു. പൂണെ സ്വദേശികളായ ദമ്പതിമാരാണ് ഹര്‍ജി നല്‍കിയത്. പൂണെയിലെ മൊഹമ്മദീയ ജാമ മസ്ജിദില്‍ പ്രവേശനം നിഷേധിക്കപ്പെട്ടുവെന്ന് കാട്ടിയാണ് ഹര്‍ജി. സുന്നി പള്ളികളില്‍ പ്രാര്‍ഥനകള്‍ക്കായി സ്ത്രീകളെ ഒരിക്കലും പ്രവേശിപ്പിക്കാറില്ലെന്നും ഇത് വേര്‍തിരിവാണെന്നും ഹര്‍ജിയില്‍ പറയുന്നു.

SHARE