രണ്ടാംഘട്ട വോട്ടെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; 97 മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് വ്യാഴാഴ്ച

ന്യൂഡല്‍ഹി: രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 97 ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രചാരണം ഇന്ന് അവസാനിക്കും, വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 97 സീറ്റുകളില്‍ 54 സീറ്റുകള്‍ തെക്കേ ഇന്ത്യയിലാണ്.

തമിഴ്‌നാട്ടിലെ 39ഉം പുതുച്ചേരിയിലെ ഒന്നും കര്‍ണ്ണാടകത്തിലെ പതിനാലും സീറ്റുകള്‍. ഉത്തര്‍പ്രദേശില്‍ എട്ടു സീറ്റുകളും മഹാരാഷ്ട്രയില്‍ 10 സീറ്റുകളും രണ്ടാം ഘട്ടത്തില്‍ വിധിയെഴുതും. ബീഹാറിലും അസമിലും ഒഡീഷയിലും അഞ്ചു വീതവും പശ്ചിമബംഗാളില്‍ മൂന്നിടത്തും പ്രചാരണം ഇന്ന് അവസാനിക്കും. ആദ്യ ഘട്ടത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ പലയിടത്തും കേടായത് വിവാദത്തിനിടയാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലും ഛത്തീസ്ഗഡിലും തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും.

തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭാ മണ്ഡലങ്ങളിലേയും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ചെന്നൈയില്‍ ആണ് കമല്‍ഹാസന്‍ , സ്റ്റാലിന്‍, എടപ്പാടി പളനിസ്വാമി ഉള്‍പ്പടെയുള്ള പ്രധാന നേതാക്കള്‍ ഇന്ന് പ്രചാരണം നിശ്ചയിച്ചിരിക്കുന്നത്.

SHARE