ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; മുംബൈയിലേക്ക് സൂപ്പര്‍താരം തിരിച്ചെത്തും

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. മുംബൈ ഇന്ത്യന്‍സ് വൈകിട്ട് നാലിന് തുടങ്ങുന്ന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ആറ് കളിയില്‍ അഞ്ചിലും തോറ്റ രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. മലയാളി താരം സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത്, ജോസ് ബട്‌ലര്‍, ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ എന്നിവര്‍ ബാറ്റിംഗില്‍ സ്ഥിരത പുലര്‍ത്താത്തതാണ് രാജസ്ഥാന് തിരിച്ചടിയാവുന്നത്.

പരുക്ക് മാറി നായകന്‍ രോഹിത് ശര്‍മ്മ തിരിച്ചെത്തുന്നത് മുംബൈയ്ക്ക് കരുത്താവും. കീറോണ്‍ പൊള്ളാര്‍ഡ് തകര്‍പ്പന്‍ ഇന്നിംഗ്‌സോടെ ഫോമിലേക്ക് തിരിച്ചെത്തിയതും മുംബൈയ്ക്ക് ഗുണംചെയ്യും. ജസ്പ്രീത് ബുംറ നയിക്കുന്ന മുംബൈ ബൗളര്‍മാരും രാജസ്ഥാന് തലവേദനയാവും.

റോയര്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രാത്രി എട്ടിന് തുടങ്ങുന്ന രണ്ടാമത്തെ കളിയില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. ലീഗില്‍ എല്ലാ കളിയും തോറ്റ ഏക ടീമാണ് ബാംഗ്ലൂര്‍. പ്ലേ ഓഫ് സാധ്യത ഏറക്കുറെ അവസാനിച്ചതിനാല്‍ നാണക്കേടില്‍ നിന്ന് കരകയറുകയാണ് വിരാട് കോലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. കോലി, ഡിവിലിയേഴ്‌സ് എന്നിവരെ അമിതമായി ആശ്രയിക്കുന്നതാണ് ബാംഗ്ലൂരിന്റെ പ്രതിസന്ധി. മറ്റുള്ളവര്‍ക്കൊന്നും പ്രതീക്ഷയ്‌ക്കൊത്ത് കളിക്കാനായിട്ടില്ല.

തകര്‍പ്പന്‍ ഫോമിലുള്ള കെ എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍ ഓപ്പണിംഗ് കൂട്ടുകെട്ടിലാണ് പഞ്ചാബിന്റെ പ്രതീക്ഷ. ഗെയ്ല്‍ പരുക്കില്‍ നിന്ന് മോചിതനായത് പഞ്ചാബിന് ആശ്വാസമാണ്. മായങ്ക് അഗര്‍വാള്‍, ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി എന്നിവരുടെ ഫോമും പഞ്ചാബിന് പ്രതീക്ഷ നല്‍കുന്നു.

Similar Articles

Comments

Advertisment

Most Popular

നിരീക്ഷണത്തില്‍ കഴിയുന്നവരോട് അടുത്തിടപഴകിയശേഷം വീട്ടുകാര്‍ മറ്റുവീടുകള്‍ സന്ദര്‍ശിക്കുന്നു

കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി വീടുകളില്‍ നിരീക്ഷണം നിര്‍ദേശിച്ചവര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതിനായി ബൈക്ക്...

വാറങ്കലില്‍ കൂട്ടക്കൊലയില്‍ നിര്‍ണായക വഴിത്തിരിവ്; ഒരു കൊല മറയ്ക്കാന്‍ കൊന്നുതള്ളിയത് ഒന്‍പത് പേരെ

വാറങ്കല്‍ തെലങ്കാനയിലെ വാറങ്കലില്‍ ഒരു കുടുംബത്തിലെ ആറു പേരടക്കം ഒമ്പത് പേരെ കൊന്നു കിണറ്റില്‍ തള്ളിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഒരു കൊലപാതകം മറയ്ക്കാനാണ് മുഖ്യപ്രതി സഞ്ജയ് കുമാര്‍ യാദവ് ഒമ്പതു പേരെ...

മദ്യവില്‍പന ; ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ എത്താന്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ്

കോട്ടയം : മദ്യവില്‍പന ബുധനാഴ്ച കഴിഞ്ഞ് ആരംഭിക്കാനിരിക്കെ ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ എത്താന്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് വഴി നിര്‍ദേശം. എസ്എംഎസ് വഴി മദ്യം വാങ്ങാന്‍ ബുക്ക് ചെയ്തവര്‍ക്കാണ് എത്തേണ്ട ഔട്ട്‌ലെറ്റിന്റെ വിശദാംശങ്ങള്‍...