നിത്യ മേനോന്റെ പാട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നിത്യ മേനോന്റെ പാട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിത്യ പങ്കുവെച്ചൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഹിറ്റ്. ഗുരുദത്തും മധുബാലയും അഭിനയിച്ച് 1955ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ആന്‍ഡ് മിസിസ് 55 എന്ന ചിത്രത്തിലെ ഒരു ഗാനമാണ് നിത്യ പാടിയിരിക്കുന്നത്. ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കു വെച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

SHARE