ധോണിയ്ക്കും ഭാര്യയ്ക്കും പിന്നാലെ…സോനം കപൂറും ആനന്ദ് അഹൂജയും വിമാനത്താവളത്തിന്റെ തറയില്‍ ഇരിക്കുന്ന ഫോട്ടോ. വൈറലാകുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഭാര്യ ധോണിയും സാക്ഷിയും വിമാനത്താവളത്തില്‍ തറയില്‍ കിടക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും വിമാനത്താവളത്തില്‍ ഇരിക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വിമാനം കാത്ത് വിമാനത്താവളത്തില്‍ തറയില്‍ ഇരിക്കുന്ന ഫോട്ടോയാണ് വൈറലാകുന്നത്.
ലാപ് ടോപ് മടിയില്‍ വെച്ചിരിക്കുന്ന ആനന്ദ് അഹൂജയാണ് ഫോട്ടോയിലുള്ളത്. തൊട്ടടുത്ത് ചിരിച്ചുകൊണ്ട് സോനം കപൂറും ഇരിക്കുന്നു. സോനം കപൂര്‍ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഏക് ലഡ്കി കൊ ദേഖ തോ ഐസ ലഗായാണ്. സോനം കപൂറും അച്ഛന്‍ അനില്‍ കപൂറും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് ഏക് ലഡ്കി കൊ ദേഖ തോ ഐസ ലഗാ.

SHARE