പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നു; പിണറായി വിജയന്‍ സര്‍ക്കാര്‍ മികച്ചതെന്ന് സര്‍വേ

കേരളത്തിലെ പിണറായി വിജയന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതെന്ന് നാഷണല്‍ ട്രസ്റ്റ് സര്‍വേ. ഫസ്റ്റ് പോസ്റ്റ്- ഇസ്‌പോസ് സര്‍വെയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ രാജ്യം ഭരിക്കുന്നത് ആരെന്ന കാര്യത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ നിലപാട് നിര്‍ണായകമായിരിക്കുമെന്നും വ്യക്തമാകുന്നു.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന സര്‍വെയില്‍ പറയന്നത്. പ്രതീക്ഷയ്‌ക്കൊത്ത് പിണറായി വിജയന്‍ ഉയര്‍ന്നുവെന്ന് 52.3 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 23.2 ശതമാനം മികച്ച ഭരണമെന്ന് വിലയിരുത്തിയപ്പോള്‍ 35.2 ശതമാനം പേരാണ് മുഖ്യമന്ത്രി പ്രവര്‍ത്തനം പ്രതീക്ഷ കാത്തില്ലെന്ന് അഭിപ്രായപ്പെട്ടത്.

തെരഞ്ഞെടുപ്പില്‍ പറയുന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാരാണ് കേന്ദ്രത്തെക്കാള്‍ മികച്ചതെന്നാണ് വിലയിരുത്തല്‍. 34.5 ശതമാനം പേര്‍ കേരള സര്‍ക്കാരിനെ പിന്തുണച്ചപ്പോള്‍ 15.8 ശതമാനം പേര്‍ മാത്രമാണ് കേന്ദ്രത്തിന് ഒപ്പം നിന്നത്.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും തമിഴ്‌നാട്ടില്‍ ഡിഎംകെയയും ജനങ്ങള്‍ വിശ്വസിക്കുമ്പോള്‍ കേരളത്തില്‍ ഇടത് മുന്നണിയെയാണ് ഏറ്റവും വിശ്വാസയോഗ്യമായി സര്‍വേ കാണിക്കുന്നത്. ഒപ്പം തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് വോട്ട് നല്‍കുമെന്ന് 48.1 ശതമാനം പേരും അഭിപ്രായപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular