ചക്ക മോശപ്പെട്ട പഴമെന്ന് ബ്രിട്ടീഷ് പത്രം… മറുപടിയുമായി മലയാളികള്‍

ലണ്ടന്‍ : മലയാളികള്‍ക്ക് ചക്കയോട് പ്രത്യേക ഇഷ്ടമുള്ള കാര്യം പ്രശസ്തമാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്ക മാറുകും ചെയ്തു. കേരളം കോടിക്കണക്കിനു ചക്കയാണു പ്രതിവര്‍ഷം ഉപയോഗിക്കുന്നതും വില്‍ക്കുന്നതും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ചക്ക സുലഭമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ബ്രിട്ടിഷ് പത്രം ‘ദ് ഗാര്‍ഡിയന്‍’ ചക്കയെ പറയത്തക്ക രുചിയൊന്നുമില്ലാത്ത ഒരു പഴം എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. ‘Jackfruit is a vegan sensation – could I make it taste delicious at home?’ എന്ന ശീര്‍ഷകത്തിലാണു ലേഖനം.
മികച്ച പോഷകഗുണമുളള ഭക്ഷണം കഴിക്കാനില്ലാത്തവരാണു ചക്ക തിന്നുന്നതെന്നായിരുന്നു ലേഖനത്തിലെ ഒരു പ്രയോഗം. ‘ദ് ഗാര്‍ഡിയന്‍’ ലേഖനത്തിന്റെ വിവരണം ചക്കപ്രേമികളെ അത്ഭുതപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തു.

ലേഖനം ചര്‍ച്ചയായതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി മലയാളികള്‍ അമര്‍ഷം പ്രകടിപ്പിച്ചു ‘ദ് ഗാര്‍ഡിയ’നെതിരെ രംഗത്തെത്തി. ചക്ക കറി മുതല്‍ ചക്ക ബിരിയാണി വരെയുള്ള വായില്‍ വെള്ളമൂറിക്കുന്ന പ്രിയപ്പെട്ട വിഭവങ്ങളെക്കുറിച്ചു നിരവധി ട്വീറ്റുകളാണ് ഗാര്‍ഡിയനു മറുപടിയായി വന്നുകൊണ്ടിരിക്കുന്നത്. ചക്കയോടുള്ള ഗാര്‍ഡിയന്റെ വിമര്‍ശനം ഭക്ഷ്യ വംശീയതയാണെന്ന അഭിപ്രായവും ഉയര്‍ന്നു.
ചക്ക കേരളത്തിനു മാത്രം പ്രിയപ്പെട്ടതല്ലെന്നും ശ്രീലങ്കയ്ക്കും വളരെ പ്രധാനപ്പെട്ടതാണെന്നും നിരവധി പേര്‍ ചൂണ്ടിക്കാട്ടി. 1918ല്‍ പുറത്തിറങ്ങിയ ആര്‍തര്‍ വി ഡയാസിന്റെ Jackfruit campaign in Sri Lanka (1918) എന്ന പുസ്തകം വായിക്കാന്‍ ഡി സില്‍വ എന്നയാള്‍ നിര്‍ദ്ദേശിക്കുന്നു. ചക്ക ഒരു നൂറ്റാണ്ടിലധികമായി ശ്രീലങ്കയുടെ പ്രിയപ്പെട്ട വിഭവമാണെന്നും ഡി സില്‍വ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular